ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

Share
ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം. നാളെ ഉച്ചതിരിഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായി ഇന്ത്യാസഖ്യം നേതാക്കൾ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്ത് സൃഷ്ടിച്ച സംഘർഷസാഹചര്യം ചീഫ് ജസ്റ്റിസിനെ അറിയിക്കുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി.

അതിനിടെ പ്രതിഷേധക്കാരെ തടയാൻ ഡൽഹി പൊലീസ് നടത്തിയ നീക്കങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ‌ സുപ്രീംകോടതിയുടെ നിർണായക ഇടപെടലുണ്ടായി. സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടികൾ പാടില്ലെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഇന്റർനെറ്റിനും മെട്രോയ്ക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാടില്ല. ബാരിക്കേഡുകൾ നിരത്തുന്നതിലെ ആവശ്യകത പുനപരിശോധിക്കണം. സ്റ്റേറ്റിന് മുകളിൽ അല്ല പൊലീസെന്നും കോടതിയുടെ നിരീക്ഷണം. നിയന്ത്രണങ്ങളുടെ പേരിൽ പൗരാവകാശങ്ങൾ ലംഘിക്കരുതെന്നും സുപ്രീംകോടതി.

പൊലീസിൽ നിന്ന് നേരിട്ട അതിക്രമങ്ങൾ മുതിർന്ന അഭിഭാഷകർ കോടതിയിൽ വിവരിച്ചു. ഓടുന്ന ബസിലേക്ക് വലിച്ചിഴച്ചെന്ന് ഒരു അഭിഭാഷകൻ പറഞ്ഞു. ഹർജികളിൽ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയും, DMRCയും, ഡൽഹി പൊലീസും വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. സമരക്കാരെ കസ്റ്റഡിയിൽ എടുക്കേണ്ടിവന്ന സാഹചര്യം വിശദീകരിക്കണമെന്നാണ് ഡൽഹി പൊലീസിനോട് നിർദേശം.

Read more

‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

ഡൽഹി: താൻ ഇന്ത്യൻ പൗരൻ ആണെന്ന് സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയിലാണ് ധ്രുവ് റാഠിയുടെ വി

ജോൺ ബ്രിട്ടാസിനെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ CRPF; വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി

ജോൺ ബ്രിട്ടാസിനെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ CRPF; വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി

ഡൽഹി: ജോൺ ബ്രിട്ടാസ് എംപിയെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ സിആർപിഎഫ്. വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്