ലോകത്തിനു മുഴുവനുള്ള കോവി‍‍ഡ് മരുന്നും ഉത്പാദിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയും- ബില്‍ ഗേറ്റ്‌സ്

Share

ന്യൂഡല്‍ഹി: ലോകത്തെയാകമാനം ഭീതിയിലാഴ്ത്തി കോവിഡ് അനുദിനം പടർന്നുപിടിക്കുകയാണ്. വൈറസിനെ പ്രതിരോധിക്കാന്‍ മരുന്നുകളൊന്നും കണ്ടെത്താൻ കഴിയാത്തതാണ് രോഗം ഇത്രമേൽ പടർന്നുപിടിക്കാൻ കാരണം. അതുകൊണ്ടുതന്നെ ഈ മഹാമാരിക്ക് കടിഞ്ഞാൺ ഇടാൻ ഈ മാറാവ്യാധിയെ പിടിച്ചുകെട്ടാനുള്ള മരുന്ന് കണ്ടുപിക്കുന്നതിന്റെ പണിപ്പുരയിലാണ് ലോകം മുഴുവനും. കോവിഡിനെ തടയാന്‍ വാക്‌സിന്‍ അണിയറയില്‍ ഒരുങ്ങുന്നതായാണ് മിക്കരാജ്യങ്ങളില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയും കോവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യത്തിനു മാത്രമല്ല, ലോകത്തിനു മുഴുവൻ കോവിഡ്–19 രോഗത്തിനുള്ള മരുന്നു ഉത്പാദിപ്പിക്കാൻ ഇന്ത്യയ്ക്കാകുമെന്നാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് പറയുന്നത്. ന്ത്യയുടെ മരുന്നുൽപ്പാദന വ്യവസായത്തിന് ഇതിനുള്ള ശേഷിയുണ്ട്. കൊറോണ വാക്സിൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് ഇവിടുത്തെ മരുന്ന് നിർമാതാക്കള്‍ക്കുണ്ട്. ഈ കഴിവു മറ്റു പല രോഗങ്ങൾക്കുള്ള മരുന്നു നിർമാണത്തിന് അവർ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടമെന്ന ഡോക്യുമെന്ററിയിൽ സംസാരിക്കുകയായിരുന്നു ബിൽ ഗേറ്റ്സ്. ഡിസ്കവറി പ്ലസ് ചാനലിൽ വ്യാഴാഴ്ച വൈകുന്നേരം ഇതു സംപ്രേഷണം ചെയ്യും.

വലിയ രാജ്യമായതിനാലും ജനസംഖ്യ കൂടുതൽ ഉള്ളതിനാലും ആരോഗ്യരംഗത്ത് വലിയ വെല്ലുവിളിയാണ് ഇന്ത്യ നേരിടുന്നത്. എന്നാൽ ഇന്ത്യയ്ക്ക് ഇവിടെത്തന്നെ മരുന്നുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ തുടങ്ങി നിരവധി മരുന്നുൽപ്പാദകർ ഇന്ത്യയിലുണ്ട്, ലോകത്ത് മറ്റെവിടെയെങ്കിലും നിർമിക്കുന്നതനേക്കാൾ കൂടുതൽ മരുന്നുകൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്– അദ്ദേഹം പറഞ്ഞു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ