രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 1,039 മരണം

0

ഡല്‍ഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ 6,073,348 പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 96,000ലേറെപ്പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. . കഴിഞ്ഞ 24 മണിക്കൂറിനിടെ 82,170 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 1,039 പേര്‍ മരിക്കുകയും ചെയ്തു.

നിലവില്‍ രാജ്യത്ത് 9,62,640 സജീവ കേസുകളാണുള്ളത്. 5,01,6521 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായും ഇതുവരെ 95,542 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

അതേസമയം കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. പ്രതിദിന കണക്കുകള്‍ ഓരോ ദിവസം കഴിയുമ്പോഴും കുത്തനെ ഉയരുകയാണ്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 13 ലക്ഷത്തിലധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്.

സെപ്റ്റംബര്‍ 27 വരെ 7,19,67,230 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇതില്‍ 7,09,394 സാമ്പിളുകള്‍ ഞായറാഴ്ച പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.