ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 81,484 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 63,94,069 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,095 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.
രാജ്യത്ത് നിലവില്‍ 9,42,217 സജീവ കേസുകളാണുള്ളത്. 53,52,078 പേര്‍ രോഗമുക്തി നേടി. രോഗബാധയെ തുടര്‍ന്ന് 99,773 പേരാണ് ഇതുവരെ മരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 9,42,217 പേർ ചികിത്സയിലാണ്. ഇതുവരെ 53,52,078 പേർ രോഗമുക്തരായി.
രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ആന്ധ്രാപ്രദേശും കര്‍ണാടകയുമാണ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നിലുള്ളത്.
മഹാരാഷ്ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 14 ലക്ഷം കവിഞ്ഞു. ഇതുവരെ 14,00,922 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശിൽ 7,00,235 കേസുകളും കർണാടകയിൽ 6,11,837 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ 6,03,290 പേർക്കാണ് രോഗം. ഉത്തർപ്രദേശിൽ 4,03,101 കേസുകളും ഡൽഹിയിൽ 2,82,752 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.