രാജ്യത്ത് 2.82 ലക്ഷം പേർക്ക് കൂടി കോവിഡ്

0

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 മൂന്നാം തരംഗം പ്രതീക്ഷിച്ചതിലും നേരത്തേ അതിരൂക്ഷമാകുന്നു. ഇരുപത്തിനാല് മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 2,82,970 ആയി. 441 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിൽ മരണപ്പെട്ടത്.

ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 8,961 ആയി. കഴിഞ്ഞ ദിവസത്തേതിനേക്കാൾ 0.79 ശതമാനം കൂടുതലാണിത്. ഇന്ത്യയിൽ കഴിഞ്ഞ ഇരുപത്തിനാല് ദിവസത്തിനിടിയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ കഴിഞ്ഞ ദിവസത്തേതിനേക്കാൾ 18.9 ശതമാനം കൂടുതലാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,79,01,241 ആയി.

കർണാകടയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് (41,457), മഹാരാഷ്ട്ര (39,207), കേരളം (28,481), തമിഴ്നാട് (23,888), ഗുജറാത്ത് (17,119) എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 5 സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകൾ.

ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട 2.82 ലക്ഷം കേസുകളിൽ 53.07 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. കർണാകടയിൽ നിന്നാണ് 14.65 കേസുകളും.

ലോകത്തിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണ്. ജർമനിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. 112,323 കേസുകളാണ് ഇന്നലെ മാത്രം ജർമനിയിൽ റിപ്പോർട്ട് ചെയ്തത്. സൗത്ത് കൊറിയയിൽ 20 ദിവസത്തിനു ശേഷം ആദ്യമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 5,000 കടന്നു.‌

സംസ്ഥാനത്ത് ഇന്നലെ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.