രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; 841 പുതിയ കേസുകള്‍, 3 മരണം

Share

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളം, കർണാടകം ,ബിഹാർ എന്നിവിടങ്ങളിലാണ് ഓരോ കൊവിഡ് മരണം വീതം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ 841 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ 227 ദിവസങ്ങൾക്കിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 4309 ആയി ഉയർന്നു. കൊവിഡ് വകഭേദമായ JN 1 കേസുകളിടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളിൽ വർധന ഉണ്ടായി. ഡിസംബർ 28 വരെ 145 JN 1 കേസുകൾ ആണ് റിപ്പോർട്ട് ചെയ്‍തത്.

കൊവിഡ് ഉയരുന്ന സാഹചര്യത്തിൽ പുതുവത്സര ആഘോഷങ്ങളില്‍ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന നിർദേശം. അസുഖമുള്ള മുതിർന്ന ആളുകൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും പൊതുഇടങ്ങളിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നുണ്ട്.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ