രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 848 മരണം

0

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം പിന്നിട്ടു…….കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് പുതിയതായി കോവിഡ്-29 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31,67,324 ആയി.

8 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 58390 ആയി. 2404585 പേര്‍ക്ക് രോഗം മാറി. നിലവിൽ 704348 രോഗികളാണുള്ളത്. 7,04,348 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24,04,585 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം കൊവിഡ് 19 രൂക്ഷമായി ബാധിച്ച ഇറ്റലിയിൽ ഇതാദ്യമായി മനുഷ്യരിൽ വാക്സിൻ പരീക്ഷണം തുടങ്ങി. രാജ്യത്ത് വികസിപ്പിക്കുന്ന വാക്സിന്‍റെ പരീക്ഷണം റോമിലെ ആശുപത്രിയിലാണ് തുടങ്ങിയത്. GRAd-COV2 എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍ റോമിലെ ഒരു കമ്പനിയാണ് വികസിപ്പിക്കുന്നത്. മൃഗങ്ങളില്‍ നടത്തിയ ആദ്യപരീക്ഷണം വിജയം കണ്ടതോടെയാണ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചത്.

ആദ്യമായി വാക്സിൻ സ്വീകരിച്ചയാളെ 12 ആഴ്ച നിരീക്ഷിക്കുമെന്ന് അധികൃതർ പറഞ്ഞു. ആകെ 90 പേരിലാകും ആദ്യഘട്ട പരീക്ഷണം നടത്തുക. ഈ വർഷമവസാനത്തോടെ പ്രാഥമിക പരീക്ഷണങ്ങളുടെ ഫലം ലഭിക്കും. ഇത് വിജയിച്ചാൽ അടുത്ത രണ്ട് ഘട്ടങ്ങളിലായി വിദേശത്തടക്കമുള്ള ആളുകളിൽ വാക്സിൻ പരീക്ഷിക്കാനാണ് ഇറ്റലിയുടെ തീരുമാനം.