പാരാലിമ്പിക്‌സിൽ വീണ്ടും ഇന്ത്യക്ക് ഇരട്ട മെഡൽ നേട്ടം; ഷൂട്ടിങ്ങിൽ സ്വർണവും വെള്ളിയും സ്വന്തം

Share

ടോക്യോ: പാരാലിംപ്കിസിൽ ഇന്ത്യക്ക് രണ്ട് മെഡലുകള്‍ കൂടി. മിക്സഡ് 50 മീറ്റര്‍ പിസ്റ്റള്‍ എസ് എച്ച് 1 പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിങ് രാജ് അദാന വെള്ളിയും സ്വന്തമാക്കി. സ്വര്‍ണവും വെള്ളിയും നേടിയതോടെ പോയന്‍റ പട്ടികയില്‍ ഇന്ത്യ 34-ാം സ്ഥാനത്തേക്ക് ഇന്ത്യ ഉയര്‍ന്നു. മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പെടെ 15 മെഡലുകളാണ് ഇന്ത്യയുടെ ശേഖരത്തിലുള്ളത്.

ഫൈനലില്‍ 218.2 പോയന്‍റ നേടി പാരാലിമ്പിക്സ് റെക്കോഡോടെയാണ് മനീഷ് നര്‍വാള്‍ സ്വര്‍ണം നേടിയത്. 216.7 പോയന്‍റ നേടിക്കൊണ്ട് സിങ് രാജ് വെള്ളി മെഡല്‍ നേടി. സിങ് രാജ് ടോക്യോ പാരാലിമ്പിക്സില്‍ നേടുന്ന രണ്ടാമത്തെ മെഡലാണിത്. ഈ ഇനത്തിലെ ലോകറെക്കോഡുകാരനായ നര്‍വാള്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. യോഗ്യതാ മത്സരത്തില്‍ ഏഴാം സ്ഥാനം മാത്രമാണ് നര്‍വാളിന് ലഭിച്ചത്. സിങ് രാജിന് നാലാം സ്ഥാനമായിരുന്നു. എന്നാല്‍ ഫൈനലില്‍ ഇരുവരും അത്യുഗ്രന്‍ ഫോമിലേക്കുയര്‍ന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ