കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത് 29 രാജ്യങ്ങളിൽ: മൂന്നാം തരംഗം ഇന്ത്യയില്‍ ഒക്ടോബറില്‍; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

0

ന്യൂഡല്‍ഹി:ലോകമെങ്ങും കൊറോണയുടെ പിടിയിലകപ്പെട്ടുകിടക്കുകയാണിപ്പോൾ. ഇപ്പോൾ പുതിയ വകഭേദങ്ങളാണ് ആരോഗ്യ വിദഗ്ദ്ധർക്ക് വെല്ലുവിളിയാകുന്നത്. നിലവിൽ പ്രധാനമായും ഗാമ, ഡെൽറ്റ വകഭദങ്ങളാണ് ലോകരാജ്യങ്ങളിൽ കൂടുതലായി കാണപ്പെടുന്നത്. ഇപ്പോഴിതാ ‘ലാംഡ’ എന്ന മറ്റൊരു കൊവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തതായി സ്ഥിരീകരിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഇതിനോടകം 29 രാജ്യങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയിരിക്കുന്നത്.

കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയില്‍ ഒക്ടോബറില്‍ എത്തിയേക്കുമെന്ന് വിദഗ്ധര്‍. രാജ്യത്ത് കോവിഡ് മഹാമാരി ഒരു വര്‍ഷംകൂടി പൊതുജനാരോഗ്യ പ്രശ്‌നമായി തുടരുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 40 ആരോഗ്യ പരിചരണ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, വൈറോളജിസ്റ്റുകള്‍, പ്രൊഫസര്‍മാര്‍ എന്നിവരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

രണ്ടാം തരംഗത്തെക്കാള്‍ മികച്ച രീതിയില്‍ മൂന്നാം തരംഗത്തെ നേരിടാന്‍ രാജ്യത്തിന് കഴിയുമെന്നും വിദഗ്ധര്‍ പറഞ്ഞു.വിദഗ്ദ്ധർ ഇതിനെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പെറുവിലാണ് ലാംഡ ആദ്യമായി കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.ഇതിനോടകം 29 രാജ്യങ്ങളിലാണ് ലാംഡ റിപ്പോർട്ട് ചെയ്തത്. അർജന്റീനയും ചിലിയും ഉൾപ്പടെയുള്ള ലാറ്റിനമേരിക്കയലാണ് ഈ വകഭേദം കൂടുതലും കണ്ടെത്തിയത്.

രോഗവ്യാപന സാദ്ധ്യത കൂട്ടുന്നതിനും, ആന്‍റിബോഡി​കളോടുള്ള വൈറസിന്‍റെ പ്രതിരോധ​ത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള പരിവർത്തനങ്ങൾ ലാംഡ വകഭേദത്തിനുണ്ടെന്നും ഈ വകഭേദത്തെക്കുറിച്ച്​ കൂടുതൽ പഠനം ആവ​ശ്യമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. പുതിയ വകഭേദങ്ങൾ രൂപപ്പെടുന്നതും അതിവേഗം വ്യാപിക്കുന്നതിനാലും ഇവയെ തരം തിരിച്ച്​ നിരീക്ഷിക്കുന്നതെന്ന് ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി.

കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതോടെ മൂന്നാം തരംഗത്തെ കാര്യക്ഷമമായി നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു. രോഗബാധിതരുടെ എണ്ണവും കുറഞ്ഞേക്കും. രോഗപ്രതിരോധ ശേഷിയും മൂന്നാം തരംഗത്തിനിടെ വര്‍ധിച്ചേക്കാമെന്നും ഗുലേറിയ അഭിപ്രായപ്പെട്ടു.