ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ചാഹർ വിവാഹിതനായി; വധു ഇഷാനി ജോഹർ

Share

പനജി: ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ചാഹർ വിവാഹിതനായി. ഇഷാനി ജോഹറാണ് വധു. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗോവയിൽവച്ച് നടന്ന ആഘോഷപൂർവമായ ചടങ്ങിലായിരുന്നു വിവാഹം. ചടങ്ങിന്റെ ദൃശ്യങ്ങൾ ഇരുപത്തിരണ്ടുകാരനായ ചാഹർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

https://www.instagram.com/p/Ca84sXPBvFU/?utm_source=ig_web_copy_link

പരസ്പര പൂരകങ്ങളാകാനും പൂർത്തീകരിക്കാനും. ഈ ദിവസം ഇത്രമാത്രം സ്പെഷലാക്കിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഈ വിവാഹം സ്വപ്നതുല്യമാക്കിയ ‌ഗോവയിലെ ടീമംഗങ്ങൾക്കും നന്ദി’ – വിവാഹ ചിത്രങ്ങൾ പങ്കുവച്ച് രാഹുൽ ചാഹർ സമൂഹമാധ്യമത്തിൽ കുറിച്ചു.

https://www.instagram.com/p/Ca43FLuhFJT/?utm_source=ig_web_copy_link

കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിലാണ് രാഹുൽ ചാഹർ ഏറ്റവും ഒടുവിൽ ഇന്ത്യയ്ക്കായി കളിച്ചത്. ഇതുവരെ ഒരു ഏകദിനത്തിലും ആറ് ട്വന്റി20 മത്സരങ്ങളിലും ഇന്ത്യൻ ജഴ്സിയണിഞ്ഞു. ഇത്തവണ ഐപിഎൽ താരലേലത്തിൽ 5.25 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് ചാഹറിനെ സ്വന്തമാക്കിയത്.

Read more

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഡൽഹി : അപകടത്തില്‍പ്പെട്ട ഫുക്കറ്റ്–ഡൽഹി വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡൻ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂർ കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യുപി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്