രാജ്യം വാക്‌സിനേഷൻ നൂറു കോടി പിന്നിട്ടു

0

ന്യൂ ഡൽഹി: രാജ്യത്ത് വാക്സിനേഷൻ 100 കോടി പിന്നിട്ടു. ചരിത്രനേട്ടം നേടിയത് 279 ദിവസം കൊണ്ടാണ്. ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർ എം എൽ ആശുപത്രിയിലെത്തി. വാക്സിനേഷന്‍ നൂറു കോടി കടക്കുന്നതിന്‍റെ ഭാഗമായി നിരവധി പരിപാടികള്‍ കേന്ദ്രം ആസൂത്രണം ചെയ്തിട്ടുണ്ട്.

ചെങ്കോട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്സീൻ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. ആഘോഷങ്ങളുടെ ഭാഗമായി ബിജെപി നേതാക്കൾ ഇന്ന് വിവിധ വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കും.

സം​സ്ഥാ​ന​ങ്ങ​ള്‍ നേ​രി​ട്ട്​ കമ്പനി​ക​ളി​ല്‍​ നി​ന്ന്​ സം​ഭ​രി​ച്ച​തും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി​യ​തും അ​ട​ക്കം 97,99,506 സെ​ഷ​നു​ക​ളി​ലൂ​ടെ​യാ​ണ് ഇ​ത്ര​യും വാ​ക്​​സി​ന്‍ വി​ത​ര​ണം ചെ​യ്​​ത​ത്. ഡോസിന്‍റെ 65 ശതമാനത്തിലധികം ഗ്രാമപ്രദേശങ്ങളിലാണ് നൽകുന്നത്. ജ​നു​വ​രി 16നാ​ണ്​ ഇ​ന്ത്യ​യി​ല്‍ കൊ​വി​ഡ്​ വാ​ക്​​സി​ന്‍ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ച​ത്.

രണ്ടാമത്തെ ഡോസ് കവറേജിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം എട്ടു സംസ്ഥാനങ്ങള്‍ ആറു കോടിയിലധികം ഡോസ് വാക്സിനുകള്‍ നല്‍കിക്കഴിഞ്ഞു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാര്‍, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് വാക്സിനേഷനില്‍ മുന്നില്‍.