ഇന്ത്യ-യു.കെ. വിമാന സര്‍വീസ് ജനുവരി എട്ടുമുതൽ പുനരാരംഭിക്കും

1

ന്യൂഡല്‍ഹി: ജനതിക മാറ്റം വന്ന കോവിഡ് ബ്രിട്ടണില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യയില്‍ നിന്ന് യു.കെ.യിലേക്കും തിരിച്ചുമുളള വിമാന സര്‍വീസ് ജനുവരി എട്ട് മുതല്‍ പുനരാരംഭിക്കും. ജനുവരി എട്ടുമുതൽ വിമാന സർവീസ് തുടങ്ങുമെന്ന് വ്യോമയാന മന്ത്രി ഹർദിപ് സിംഗ് പുരി അറിയിച്ചു. ഡല്‍ഹി, മുംബൈ , ബാംഗ്ലൂർ, ഹൈദരാബാദ്​ എന്നിവിടങ്ങളില്‍നിന്നായിരിക്കും വിമാന സർവീസ്.​. ജനുവരി 23 വരെ ആഴ്ചയില്‍ 15 വിമാനം മാത്രമേ ഉണ്ടാകൂ.

ഏതെല്ലാം വിമാനങ്ങൾ, എപ്പോഴെല്ലാം സർവീസ് നടത്തുമെന്ന വിവരം വ്യോമയാന അതോറിറ്റി പുറത്തുവിടും”, ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു. ഡിസംബർ 23-നാണ് കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദം പടരുന്നത് കണ്ടെത്തിയ സാഹചര്യത്തിൽ ന്ത്യ-യു.കെ. വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കിയത്. ഡിസംബർ 31 വരെയാണ് നിയന്ത്രണം ആദ്യം പ്രഖ്യാപിച്ചതെങ്കിലും പിന്നീടത് ജനുവരി 7 വരെ നീട്ടി.

സെപ്റ്റംബറിലാണ് യുകെയിൽ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തുന്നത്. ഇത് ആരോഗ്യവിദഗ്ധർ കൊവിഡ് വൈറസിന്‍റെ ജനിതകമാറ്റം വന്ന രൂപം തന്നെയാണെന്ന് സ്ഥിരീകരിക്കുന്നത് ഡിസംബറിലാണ്. ചെറിയ ജനിതകമാറ്റം ലോകത്തെ പലഭാഗങ്ങളിലും കൊവിഡിന് വരുന്നുണ്ടെങ്കിലും ഇത് കൂടുതൽ വ്യാപനശേഷിയുള്ളതാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.