ഓസീസിനെതിരെ കസറി ഇന്ത്യ; പൂജാരയ്ക്കു സെഞ്ചുറി

ഓസീസിനെതിരെ കസറി ഇന്ത്യ;  പൂജാരയ്ക്കു  സെഞ്ചുറി
19

മെൽബൺ ∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ  ആദ്യ സെഷന്‍ സ്വന്തമാക്കി ഇന്ത്യ.
ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറിയായിരുന്നു രണ്ടാം ദിനത്തിലെ പ്രത്യേകത. പൂജാരയുടെ 17-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. 280 പന്തിലാണ് പൂജാര സെഞ്ചുറിയിലേക്കു കടന്നത്. 90 റൺസ് പൂർത്തിയാക്കിയപ്പോൾ വിദേശത്ത് 2000 ടെസ്റ്റ് റൺസ് എന്ന നേട്ടവും പൂജാരയ്ക്കു ലഭിച്ചു. 294 പന്തില്‍ നിന്ന് 10 ബൗണ്ടറികളടക്കം 103 റണ്‍സുമായി പൂജാരയും 182 പന്തില്‍ നിന്ന് 69 റണ്‍സുമായി വിരാട് കോലിയുമാണ് ക്രീസില്‍. രണ്ടാം ദിനത്തിലെ ആദ്യ സെഷൻ കളി പൂർത്തിയാക്കി ഉച്ചഭക്ഷണത്തിനായി പിരിയുമ്പോൾ നായകൻ വിരാട് കോഹ്‌ലിക്കൊപ്പം 374 പന്തിൽ 154 റൺസിന്റെ കൂട്ടുകെട്ടിൽ പൂജാരയുടെ സെഞ്ചുറിയാണ് തിളക്കമേകിയത്. ഈ പരമ്പരയിലെ പൂജാരയുടെ രണ്ടാമത്തെ സെഞ്ചുറിയാണിത്. നേരത്തേ അഡ്ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റിലും പൂജാര സെഞ്ചുറി നേടിയിരുന്നു.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ