![dhoni-plays-hide-amp-seek-with-pitch-invader-800x420-1551794715](https://i0.wp.com/www.pravasiexpress.com/wp-content/uploads/2019/03/dhoni-plays-hide-amp-seek-with-pitch-invader-800x420-1551794715.jpg?resize=696%2C365&ssl=1)
നാഗ്പ്പൂർ: മത്സരങ്ങൾക്കിടയിൽ ആരാധകർ ധോണിയെ കാണാൻ ഗ്രൗണ്ടിലേക്കിറങ്ങിയ ഒരുപാട് സദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊരു സന്ദർഭമാണ് ഇന്ന് അരങ്ങേറിയത്.
![](https://i0.wp.com/www.pravasiexpress.com/wp-content/uploads/2019/03/dhoni-fan-nagpur.jpg?resize=696%2C362&ssl=1)
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഫീല്‍ഡിങ്ങിന് ഇറങ്ങുമ്പോഴാണ് സംഭവം. ഓസീസ് ഇന്നിങ്‌സ് തുടങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ താരങ്ങളെല്ലാം ഫീല്‍ഡിങ്ങിനായി ഗ്രൗണ്ടിലേക്കിറങ്ങുകയായിരുന്നു.
![](https://i0.wp.com/www.pravasiexpress.com/wp-content/uploads/2019/03/86c98-15517932008890-800.jpg?resize=696%2C417&ssl=1)
ഈ സമയത്ത് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആലിംഗനം ചെയ്യാനായി ഒരാരാധകൻ സമീപത്തു വന്നു.എന്നാല്‍ ആരാധകന് പിടികൊടുക്കാതെ ധോനി കളിക്കാര്‍ക്കിടയിലൂടെ ഓടി. ആദ്യം ചിരിയോടെ രോഹിത് ശര്‍മയ്ക്ക് പിന്നില്‍ മറഞ്ഞിരുന്നു. ആരാധകന്‍ വിടുന്ന മട്ടില്ല.
വീണ്ടും പിന്തുടര്‍ന്നു, ധോണി ഓടി. ആരാധകന്‍ പിന്നാലേയും.ഒടുവില്‍ ക്രീസിന് തൊട്ടടുത്ത് വെച്ച് ധോനി ഓട്ടം നിര്‍ത്തി. പിന്നാലെ ഓടിയെത്തിയ ആരാധകനെ കെട്ടിപ്പിടിച്ചു. . പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ പുറത്തേക്കു കൊണ്ടുപോയി.
![](https://i0.wp.com/www.pravasiexpress.com/wp-content/uploads/2019/03/MS-Dhoni-fan-Nagpur.jpg?resize=696%2C363&ssl=1)
എന്നാൽ ആരാധകനുമായി ഒളിച്ചുകളിച്ച് എം.എസ് ധോനി. കാണികളെ മുഴുവന്‍ ചിരിപ്പിക്കുകയായിരുന്നു. ക്രീസിനു സമീപം ഓട്ടമവസാനിപ്പിക്കുന്ന ധോണിയെ ആരാധകൻ ആശ്ലേഷിക്കുന്ന വീഡിയോ ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കയാണ്. ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് എം.എസ്. ധോണി. ആരാധകരോടൊപ്പം ചെലവിടാൻ കിട്ടുന്ന ഓരോ നിമിഷവും അദ്ദേഹം ആസ്വദിക്കാറുമുണ്ട്.