പിടിമുറുക്കി ഓസ്ട്രേലിയ; ട്രാവിസ് ഹെഡിന് അർധ സെഞ്ചുറി

0

അഹമ്മദാബാദ് ∙ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ തുടക്കത്തിലെ തകർച്ചയിൽനിന്ന് കരകയറുന്നു. ഓസീസിനായി ട്രാവിസ് ഹെഡ് അര്‍ധ സെഞ്ചറി കണ്ടെത്തി. 58 പന്തിലാണ് താരം ഫിഫ്റ്റി പൂർത്തിയാക്കിയത്. നാലാം വിക്കറ്റിൽ ഹെഡും ലെബുഷെയ്നും ചേർന്ന് അര്‍ധ സെഞ്ചറി കൂട്ടുകെട്ട് ഉയർത്തി. ഇരുവരും ചേർന്ന് 20–ാം ഓവറിൽ ടീം സ്കോർ 100 കടത്തി. തുടക്കത്തിൽ ഇന്ത്യൻ പേസർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഓസീസിന് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു.

ജസ്പ്രീത് ബുമ്ര രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. 7 റൺസെടുത്ത ഓപ്പണർ ഡേവിഡ് വാർണറാണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറിൽ സ്‌ലിപ്പിൽ വിരാട് കോലിക്ക് ക്യാച്ച് നൽകിയാണ് വാർണർ പുറത്തായത്. 15 റൺസ് നേടിയ മിച്ചൽ മാർഷിനെ ജസ്പ്രീത് ബുമ്ര വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന്‍റെ കൈകളിലെത്തിച്ചു. 4 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെയും ബുമ്ര പുറത്താക്കി. ഇന്ത്യൻ താരങ്ങളുയർത്തിയ എൽബിഡബ്ല്യു അപ്പീലിന് അനുകൂലമായി അംപയർ ഔട്ട് വിധിക്കുകയായിരുന്നു. 28 ഓവറിൽ 3ന് 165 എന്ന നിലയിലാണ് ഓസ്ട്രേലിയ.