കൈയെത്തും ദൂരത്ത് കപ്പ്‌ കൈവിട്ട് ഇന്ത്യ

അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം. അനായാസമായി മറികടന്ന് ഓസ്ട്രേലിയ ഇന്ത്യയുടെ അപരാജിത കുത്തിപ്പ് അവസാനിപ്പിച്ചത് ഓസ്ട്രേലിയയുടെ വിശ്വസ്ത ബാറ്റർ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറി കരുത്തിലാണ് ഓസ്ട്രേലിയ അനായാസ വിജയം കൈവരിച്ചത് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഓസ്ട്രേലിയയുടെ ബോളിങ് ആക്രമണത്തിൽ പതറി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 240 റൺസിന് പുറത്താകുകയായിരുന്നു. വിരാട് കോലിയുടെയും കെ.എൽ രാഹുലിന്റെയും അർധ സെഞ്ചുറി ഇന്നിങ്സുകളുടെ മികവിലാണ് ഇന്ത്യൻ സ്കോർ ബോർഡ് പ്രതിരോധിക്കാവുന്ന നിലയിലേക്കെത്തിയത്. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ആദ്യം ബാറ്റിങ് ചെയ്യാൻ അനുവദിക്കുകയായിരുന്നു ഓസീസ് നായകൻ പാറ്റ് കമ്മിൻസ്. ഇന്ത്യൻ നായകൻ രോഹിത് ശർമ മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് കംഗാരുക്കൾ ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നുമോശം ഷോട്ടുകൾ കൊണ്ട് ഇന്ത്യൻ ബാറ്റർമാർ വിക്കറ്റുകൾ കളഞ്ഞു മുടിക്കുകയായിരുന്നു. അതിന് ഉദ്ദാഹരണമായിരുന്നു ശുഭ്മാൻ ഗില്ലിന്റെയും രോഹിത് ശർമ്മയുടെയും സൂര്യകുമാറിന്റെയും വിക്കറ്റുകൾ. കൂടാതെ ഓസ്ട്രേലിയൻ താരങ്ങളുടെ മികച്ച ഫീൽഡിങ്ങും ഇന്ത്യൻ പ്രകടനത്തിൽ വിലങ്ങ് തടിയായി
അനുകൂല ഓസീസ് സമ്മർദ്ദത്തിൽ പതറിയെ ഇന്ത്യയെ കരകയറ്റിയത് രാഹുലും കോലിയും ചേർന്നാണ്.

അർധ സെഞ്ചുറി നേടിയ കോലി അപ്രതീക്ഷിതമായി പുറത്തായതോടെ വീണ്ടും ഇന്ത്യൻ സ്കോർ ബോർഡിനെ സാരമായി ബാധിച്ചു. ബാറ്റിങ് ലൈനപ്പിൽ മാറ്റം വരുത്തി രവീന്ദ്ര ജഡേജയെ സൂര്യകുമാറിന് മുമ്പായി കളത്തിലേക്ക് വിട്ടെങ്കിലും രോഹിത്തിന്റെ ആ തീരുമാനം ഇന്ത്യക്ക് രക്ഷയായില്ല. രാഹുൽ പ്രതിരോധം ഒരുവിധം സഹായകമായെങ്കിലും ഒരു വലിയ സ്കോർ ബോർഡ് അത് സാധിച്ചില്ല. അവാസന ഓവറുകളിൽ വാലറ്റക്കാർ നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യക്ക് പ്രതിരോധിക്കാവുന്ന സ്കോർ നൽകിയത്.


ഏഴ് ബോളമാരെ അണിനിരത്തിയാണ് പാറ്റ് കമ്മിൻസ് ഇന്ത്യക്കെതിരെ ബോളിങ് ആക്രമണം നടത്തിയത്. മിച്ചൽ സ്റ്റാർക്ക് മൂന്നും ജോഷ് ഹെസ്സെൽവുഡ്ഡും കുമ്മിൻസും രണ്ട് വീതം വിക്കറ്റുകൾ നേടി. ഗ്ലെൻ മാക്സ്വെല്ലും ആഡം സാംപയുമാണ് മറ്റ് വിക്കറ്റുകൾ സ്വന്തമാക്കിയത്241 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ ജയത്തിനരികെ. ഓസീസിനായി ട്രാവിസ് ഹെഡ് സെഞ്ചറിയും ലെബുഷെയ്ൻ അർധ സെഞ്ചറിയും കണ്ടെത്തി. 95 പന്തിലാണ് താരം സെഞ്ചറി പൂർത്തിയാക്കിയത്. നാലാം വിക്കറ്റിൽ ഹെഡും ലെബുഷെയ്നും ചേർന്ന് സെഞ്ചറി കൂട്ടുകെട്ട് ഉയർത്തി. തുടക്കത്തിൽ ഇന്ത്യൻ പേസർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഓസീസിന് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു.


ജസ്പ്രീത് ബുമ്ര രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. 7 റൺസെടുത്ത ഓപ്പണർ ഡേവിഡ് വാർണറാണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറിൽ സ്‌ലിപ്പിൽ വിരാട് കോലിക്ക് ക്യാച്ച് നൽകിയാണ് വാർണർ പുറത്തായത്. 15 റൺസ് നേടിയ മിച്ചൽ മാർഷിനെ ജസ്പ്രീത് ബുമ്ര വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന്‍റെ കൈകളിലെത്തിച്ചു. 4 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെയും ബുമ്ര പുറത്താക്കി. ഇന്ത്യൻ താരങ്ങളുയർത്തിയ എൽബിഡബ്ല്യു അപ്പീലിന് അനുകൂലമായി അംപയർ ഔട്ട് വിധിക്കുകയായിരുന്നു.

Read more

'യുവജനങ്ങൾ രാജ്യത്തിന്റെ സമ്പത്ത്, അവരെ സംരക്ഷിക്കണം..'; ഐക്യദാർഢ്യവുമായി മമ്മൂട്ടി

'യുവജനങ്ങൾ രാജ്യത്തിന്റെ സമ്പത്ത്, അവരെ സംരക്ഷിക്കണം..'; ഐക്യദാർഢ്യവുമായി മമ്മൂട്ടി

നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനത പാർട്ടിയു

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി; എല്ലാ ജില്ലകളിലും സമാധാനപരമായ പ്രതിഷേധം നടത്താന്‍ ആഹ്വാനം

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി; എല്ലാ ജില്ലകളിലും സമാധാനപരമായ പ്രതിഷേധം നടത്താന്‍ ആഹ്വാനം

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോക്ക്രോച്ച് ജനതാ പാര്‍ട്ടി. നാളെ ഒരു ദിവസം എല്ലാ ജി

ഗണ്‍മാന്‍ മര്‍ദനക്കേസ് അട്ടിമറിയില്‍ നടപടി; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്‍

ഗണ്‍മാന്‍ മര്‍ദനക്കേസ് അട്ടിമറിയില്‍ നടപടി; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേ

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ ഇന്ത്യ

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ ഇന്ത്യ

പൈതൃക റെയിൽപ്പാതകളിൽ മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നത് റെയിൽവേ പരിഗണിക്കുന്നു. ഊട്ടി, ഡാർജലിങ്, കാൽക്ക-ഷി