ട്വന്റി ട്വന്റി പരമ്പര: ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 222

Share

ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാ്റ്റ് ചെയ്ത ഇന്ത്യ ബംഗ്ലാദേശിന് നല്‍കിയത് 222 റണ്‍സിന്റെ വിജയലക്ഷ്യം. 34 പന്തില്‍ നിന്ന് ഏഴ് സിക്‌സും നാല് ബൗണ്ടറിയുമടക്കം 74 റണ്‍സ് അടിച്ച് നിതീഷ്‌കുമാര്‍ റെഡ്ഡിയും 29 ബോളില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയുമടക്കം 53 റണ്‍സ് അടിച്ച റിങ്കു സിങുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. റിഷാദ് ഹൊസെയ്ന്‍ ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തീര്‍ത്തും നിറം മങ്ങിയ മാച്ചില്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യക്ക് 221 റണ്‍സാണ് നേടാനായത്. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍നിരയില്‍ നിന്നും പതിവുപോലെ അഭിഷേക് ശര്‍മ്മയും സഞ്ജുസാംസണുമാണ് ഓപ്പണിങ് ബാറ്റിങിനെത്തിയത്. എന്നാല്‍ ടസ്‌കില്‍ അഹമ്മദ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തില്‍ സഞ്ജു നജ്മുള്‍ ഹൊസൈന്‍ ഷാന്റോക്ക് ക്യാച്ച് നല്‍കി മടങ്ങി. ഏഴ് പന്തില്‍ രണ്ട് ബൗണ്ടറിയടക്കം പത്ത് റണ്‍സാണ് സഞ്ജു നേടിയത്.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്