കലിതുള്ളി മഴ; ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഇന്ന് പുനരാരംഭിക്കും

കലിതുള്ളി മഴ; ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഇന്ന് പുനരാരംഭിക്കും
cricket-1-jpg_710x400xt

മാഞ്ചസ്റ്റര്‍:  ലോകകപ്പില്‍ മഴ കാരണം നിര്‍ത്തിവച്ച ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഇന്ന് പുനരാരംഭിക്കും.റിസർവ് ദിനമായ ഇന്ന് മൂന്ന് മണിക്ക് കളി വീണ്ടും പുനരാരംഭിക്കും. മഴയില്ലെങ്കിൽ ഇന്നലെ തന്നെ കളി തീർക്കാനാണ് ഐ.സി.സി ആഗ്രഹിച്ചത്. എന്നാൽ മഴ പിൻവാങ്ങാത്തതോടെ തീരുമാനം മാറ്റുകയായിരുന്നു. 46.1 ഓവറില്‍ , 5 വിക്കറ്റിന് 211 റൺസ് എന്ന
നിലയിലാകും ഇന്ന് ഇന്നിംഗ്സ് തുടങ്ങുന്നത് അതേസമയം ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം.

ന്യൂസിലൻഡ് 46.1 ഓവറിൽ 211/5 എന്ന നിലയിലായിരിക്കുമ്പോഴാണ് കനത്ത മഴമൂലം മത്സരം നിറുത്തി വയ്ക്കേണ്ടി വന്നത്. തുടർച്ചയായി പെയ്യുന്ന മഴമൂലം രാത്രി വൈകിയും മത്സരം പുനരാരംഭിക്കാനായില്ല.ഇന്ത്യയ്ക്ക് 20 ഓവർ ബാറ്റ് ചെയ്യാൻ അവസരമുണ്ടെങ്കിൽ ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം നിശ്ചയിച്ച് മത്സരം നടത്തുമെന്നാണ് ഐ.സി.സിയുടെ അറിയിപ്പ് വന്നത്. അതേസമയം, നാളെ മഴ തുടർന്ന് മത്സരത്തിന് ഫലമില്ലാതെ വന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്രവും കൂടുതൽ പോയിന്റ് നേടിയ ഇന്ത്യ ഫൈനലിൽ എത്തും.

ന്യൂസിലൻഡ് ഇന്നിംഗ്സിൽ ഇനി 23 പന്തുകൾ ബാക്കിയുണ്ട്. അത് ഇന്ന് പൂർത്തിയാക്കും. 47ആം ഓവറിലെ ആദ്യ പന്ത് എറിഞ്ഞ ഭുവനേശ്വർ കുമാറാണ് പന്തെടുക്കുക.
കളി തടസ്സപ്പെടുമ്പോള്‍ 67 റൺസുമായി റോസ് ടെയ്‍ലറും, മൂന്ന് റൺസുമായി ടോം ലാഥമായിരുന്നു ക്രീസിൽ ഇരുവരും ഇന്ന് ബാറ്റിംഗ് തുടരും.

ബാക്കിയുള്ള നാല് ഓവറുകൾ ബുംറയും ഭുവനേശ്വർ കുമാറും ചേർന്ന് പൂർത്തിയാക്കും. തുടക്കത്തിൽ പതറിയ ന്യുസീലൻഡിനായി നായകൻ കെയിൻ വില്യംസാണ് ഭേദപ്പെട്ട സ്കോറിന് അടിത്തറയിട്ടത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു