44 വർഷത്തെ കാത്തിരിപ്പ്; ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം

Share
44 വർഷത്തെ കാത്തിരിപ്പ്; ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് സ്വർണം. 44 വർഷത്തിന് ശേഷമാണ് ഇന്ത്യയുടെ നേട്ടം. 1-0 നാണ് ഫൈനലിൽ ചൈനയെ തോൽപ്പിച്ചത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 16 -ാം സ്വർണമാണിത്. ഈ വിജയത്തോടെ ഇന്ത്യ 2028ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സിലേക്ക് നേരിട്ടുള്ള യോഗ്യത നേടി. പത്താം മിനിറ്റിൽ ഉജ്ജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നായികയും ഗോൾകീപ്പറുമായ സവിത പുനിയ നടത്തിയ തകർപ്പൻ സേവ് ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു. 1998ലും 2018ലും ആണ് വനിതാ ടീം ഇതിനു മുൻപു ഫൈനലിൽ കടന്നത്. രണ്ടു തവണയും വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ഇത്തവണ സെമിയിൽ ദക്ഷിണ കൊറിയയെ 2–0നു പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്.

Read more

ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ; മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും നോട്ടീസ് നൽകും

ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ; മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും നോട്ടീസ് നൽകും

ഡൽഹി: ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും അടങ്ങുന്

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ട് സർക്കാരിന് കൈ

"മരിക്കാൻ പേടിയില്ല, ആഗ്രഹിച്ചത് വിമാനം തകർക്കാൻ": ഫ്ലൈ ദുബായ് സഹപൈലറ്റിന്‍റെ മൊഴി പുറത്ത്

"മരിക്കാൻ പേടിയില്ല, ആഗ്രഹിച്ചത് വിമാനം തകർക്കാൻ": ഫ്ലൈ ദുബായ് സഹപൈലറ്റിന്‍റെ മൊഴി പുറത്ത്

ദുബായി: ഫ്ലൈ ദുബായ് ക്യാപ്റ്റൻ സമിത് മച്ഛറിനെ ആക്രമിച്ച സംഭവത്തിൽ സഹപൈലറ്റ് ഹമാം അൽ ഹമ്മാമിയുടെ മൊഴി പുറത്ത്. വിമാനം തകർക്കാനാണ് ആഗ്രഹി