
മിഗ് 21 ബൈസണ്‍ വിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. വ്യോമസേനയുടെ ബേസില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടയില്‍ മിഗ് 21 ബൈസണ്‍ വിമാനം തകരുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം ഗ്രൂപ്പ് ക്യാപ്റ്റന്‍ എ ഗുപ്തയാണ് കൊല്ലപ്പെട്ടത്.
പതിവ് പരിശീലനത്തിനിടെയായിരുന്നു അപകടം. പറന്നുയര്‍ന്ന വിമാനം ഉടൻ അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് വ്യോമസേന വ്യക്തമാക്കി. അപകടകാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മിഗ് വിമാനം അപകടത്തില്‍പ്പെടുന്ന വര്‍ഷത്തെ രണ്ടാമത്തെ സംഭവമാണ് ഇത്. നേരത്തെ ജനുവരിയില്‍ മിഗ് 21 ബൈസണ്‍ വിമാനം പരിശീലന പറക്കലിനിടെ ഗുരുതര സാങ്കേതിക തകരാര്‍ നേരിട്ടിരുന്നു. കൃത്യസമയത്ത് പൈലറ്റ് ഇജക്ട് ചെയ്ത് പുറത്തെത്തിയത് മൂലം ആളപായം ഒഴിവായിരുന്നു.