റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ തമിഴ്നാട് സ്വദേശി മരിച്ചു. ട്രിച്ചി ഉസലാംപെട്ടി സ്വദേശി പൊന്നു സ്വാമിനാഥന് അനന്തന് എന്ന രവി ആണ് മരിച്ചത്. ബിഷയ്ക്ക് സമീപം തസ്‍ലീസിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.
സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്നതിനായി അതിരാവിലെ വാഹനമോടിച്ച് പോകുന്നതിനിടെ വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ഈ സമയത്ത് വാഹനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ – ഇളഞ്ചിയം. രണ്ട് മക്കളുണ്ട്. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.