മലേഷ്യയിലേക്ക് കര്‍ഷകരുമായി റൈത്ത മിത്ര

raitha mithra
raitha mithra

കൃഷിയുടെ വികസനത്തിനും പ്രചാരണത്തിനുമായി കര്‍ഷകരുമൊത്തുള്ള യാത്രകള്‍ സംഘടിപ്പിക്കുകയാണ് റൈത്ത മിത്ര എന്ന സംഘടന. കൃഷിയുടെ വികസനത്തിനായി  മാര്‍ഗനിര്‍ദേശം നല്‍കുകയെന്ന ലക്ഷ്യവുമായി മൈസൂരു ആസ്ഥാനമായി രൂപവത്കരിക്കപ്പെട്ട സംഘടനയാണ് റൈത്ത മിത്ര ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി.

കര്‍ണ്ണാടകയിലെ ആയിരത്തിഇരുന്നൂറിലധികം കര്‍ഷകര്‍ ഈ സംഘടനയില്‍ അംഗങ്ങളാണ്. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥിന്‍റെ അച്ഛന്‍ ടി.വി ഗോപിനാഥാണ് ഈ സംഘടനയുടെ അമരത്ത്. 2013ലാണ് സംഘടന പ്രവര്‍ത്തനം ആരംഭിക്കുന്നത്. നബാര്‍ഡിന്‍റെ സഹായത്തോടെയാണ് ഇത് തുടങ്ങുന്നത്. ടി.വി. ഗോപിനാഥ് മാനേജിങ് ഡയറക്ടര്‍ സ്ഥാനം വഹിക്കുന്ന റൈത്തമിത്രയുടെ ചെയര്‍മാന്‍ കര്‍ണാടക കരിമ്പ് ഉത്പാദക അസോസിയേഷന്‍ പ്രസിഡന്റായ കുരുബുര്‍ ശാന്തകുമാറാണ്. മൈസൂരു, ചാമരാജനഗര്‍, ബെലഗാവി, ധാര്‍വാഡ് തുടങ്ങിയ 10 ജില്ലകളിലാണ് റൈത്തമിത്രയുടെ പ്രവര്‍ത്തനം.

മലേഷ്യയ്ക്ക് പുറമെ ഡല്‍ഹി, അരുണാചല്‍ പ്രസാദ്, സിംഗപ്പൂര്‍, കേരളം, തമിഴ്നാട്, ബംഗാള്‍, സിക്കിം എന്നിവിടങ്ങളിലേക്കാണ് ഈ സംഘടന കര്‍ഷകരേയും കൊണ്ട് യാത്രകള്‍ നടത്തുന്നത്. വിവിധ ഇടങ്ങളിലെ കര്‍ഷകരെ പരിചയപ്പെടാനും കര്‍ഷകരില്‍ ആത്മവിശ്വാസം നിറയ്ക്കാനുമാണ് ഈ യാത്രകള്‍.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം