ലോകത്ത് വ്യത്യസ്തമായ നിരവധി കോഫികൾ ലഭ്യമാണ്. തയ്യാറാക്കുന്നതിലും രുചിയിലുമൊക്കെ ഇവ പരസ്പരം വേറിട്ടുമിരിക്കും. എന്നാൽ ലോകത്തെ ഏറ്റവും രുചിയുള്ള കോഫികളെക്കുറിച്ചൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലോകത്തിലെ രുചിയേറിയ മുപ്പത്തിയെട്ടു കോഫികളുടെ പേരുകളാണ് പുറത്തുവന്നിരിക്കുന്നത്. . ലോകത്തിലെ രുചിയേറിയ മുപ്പത്തിയെട്ടു കോഫികളുടെ പേരുകളാണ് പുറത്തുവന്നിരിക്കുന്നത്. അതിൽ രണ്ടാം സ്ഥാനത്തെത്തിയതാകട്ടെ സൗത്ത് ഇന്ത്യൻ ഫിൽറ്റർ കോഫിയും.
പ്രശസ്ത ഭക്ഷ്യ-യാത്രാ പ്ലാറ്റ്ഫോം ആയ ടേസ്റ്റ്അറ്റ്ലസ് ആണ് കോഫികളെ റേറ്റിങ് ചെയ്ത് പട്ടിക പുറത്തുവിട്ടത്. ഇതിൽ ഒന്നാം സ്ഥാനത്തെത്തിയത് ക്യൂബൻ എസ്പ്രസോ ആണ്. രണ്ടാംസ്ഥാനം ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫിൽറ്റർ കോഫിക്കാണ്. ഡാർക്ക് റോസ്റ്റ് കോഫിയും പഞ്ചസാരയും ഉപയോഗിച്ചാണ് ക്യൂബൻ എസ്പ്രസോ തയ്യാറാക്കുന്നത്. തെക്കേയിന്ത്യയിൽ കൂടുതൽ പ്രശസ്തവുമാണ് ഈ കോഫി.
ലോകത്തിലെ ആദ്യപത്തിൽപ്പെട്ട കോഫികൾ ക്യൂബൻ എസ്പ്രസോ(ക്യൂബ) സൗത് ഇന്ത്യൻ ഫിൽറ്റർ കോഫി(ഇന്ത്യ) എസ്പ്രസോ ഫ്രെഡോ(ഗ്രീസ്) ഫ്രെഡോ കാപുചിനോ( ഗ്രീസ്) ഫ്രെഡോ കാപുചിനോ( ഗ്രീസ്) കാപുചിനോ(ഇറ്റലി) ടർകിഷ് കോഫി(ടർക്കി) റിസ്ട്രെറ്റോ(ഇറ്റലി) ഫ്രേപ്( ഗ്രീസ്) ഈസ്കഫേ( ജർമനി) വിയറ്റ്നാമീസ് ഐസ്ഡ് കോഫി(വിയറ്റ്നാം)
സാധാരണ കാപ്പികളില്‍ നിന്നും ഫില്‍റ്റര്‍ കോഫിയെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം അതിനുപയോഗിക്കുന്ന കാപ്പിപ്പൊടി തന്നെയാണ്. അറബിക്കാ ചെടിയിന്നുള്ള ശുദ്ധമായ കാപ്പിക്കുരുവാണ് ദക്ഷിണേന്ത്യന്‍ ഫില്‍റ്റര്‍ കോഫിയ്ക്ക് ഉപയോഗിക്കുന്നത്. ഇത് നന്നായി വറുത്ത് പൊടിച്ച് 90:10 അല്ലെങ്കില്‍ 80:20 എന്ന അനുപാതത്തില്‍ ചിക്കറിയുമായി യോജിപ്പിച്ചാണ് ഈ കാപ്പിപ്പൊടി ഉണ്ടാക്കുന്നത്. കാപ്പിയ്ക്ക് നല്ല മണവും സ്വാദും ലഭിക്കുന്നതിനുവേണ്ടിയാണിത്.