സുതാര്യതയുടെ കാര്യത്തില്‍ ഒന്നാമതെത്തി ഇന്ത്യന്‍ കമ്പനികള്‍

സുതാര്യതയുടെ കാര്യത്തില്‍ ചൈനീസ് കമ്പനികളെ പിന്നിലാക്കി ഇന്ത്യന്‍ കമ്പനികള്‍ ഒന്നാമത് . ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വെളിപെടുത്തുന്നത്

സുതാര്യതയുടെ കാര്യത്തില്‍ ചൈനീസ് കമ്പനികളെ പിന്നിലാക്കി ഇന്ത്യന്‍ കമ്പനികള്‍ ഒന്നാമത് . ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വെളിപെടുത്തുന്നത്. ഏറ്റവും അസ്പഷ്ടതയും അവ്യക്തതയുമുള്ള കമ്പനികള്‍ ചൈനീസ് കമ്പനികളാണെന്നും ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ പഠനത്തില്‍ പറയുന്നു .

എമര്‍ജിംഗ് മാര്‍ക്കറ്റായ 15 രാജ്യങ്ങളിലെ 100 കമ്പനികളാണ് സംഘം പഠനവിധേയമാക്കിയത്. ബ്രസീല്‍, മെക്‌സിക്കോ, റഷ്യ എന്നീ രാജ്യങ്ങളും പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒന്നമാതെത്തിയത് ഇന്ത്യന്‍ കമ്പനികളാണ്. ഇന്ത്യയിലെ 19 കമ്പനികളാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. പത്തില്‍ ശരാശരി 7 മാര്‍ക്കോടെയാണ് എല്ലാ കമ്പനികളും സുതാര്യതയുടെ കാര്യത്തില്‍ മുന്നിലെത്തിയത്.
 ചൈനീസ് കമ്പനികളാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്. 37 ചൈനീസ് കമ്പനികളാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. എന്നാല്‍ ശരാശരി 1.6% പോയിന്റ് മാത്രമാണ് പരീക്ഷകളില്‍ ഇവയില്‍ 10 കമ്പനികള്‍ക്ക് നേടാനായത്.  നൂറില്‍ ഏറ്റവും അവസാനമെത്തിയ 25 കമ്പനികളും ചൈനയില്‍ നിന്നുള്ളതായിരുന്നു.ഇന്ത്യയില്‍ ഭാരതി എയര്‍ടെല്ലാണ് ഒന്നാമതെത്തിയ കമ്പനി. സ്‌കോര്‍ 7.3. ടാറ്റയുടെ കമ്പനികളും വിപ്രോയുമെല്ലാം പുറകില്‍ തന്നെയുണ്ട്‌ .

Read more

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ച് യുഡിഎഫ് സര്‍ക്കാര്‍; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ച് യുഡിഎഫ് സര്‍ക്കാര്‍; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി. സമരത്

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്