ഒളിമ്പിക്സ് ഹോക്കിയിൽ മിന്നും ജയം.ന്യൂസിലന്‍ഡിനെതിരെ 3-2ന്‍റെ ആവേശജയവുമായി ഇന്ത്യ. പുരുഷ ഹോക്കിയില്‍ ന്യൂസിലന്‍ഡിനെതിരെ ഒരു ഗോളിന് പിന്നില്‍ നിന്നശേഷം മൂന്ന് ഗോള്‍ നേടിയാണ് വിജയം.0-1എന്ന നിലയിൽ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യന്‍ ടീം ജയിച്ചുകയറിയത്.
മന്‍ദീപ് സിങ് 24 മിനിറ്റ്, വിവേക് സാഗര്‍ പ്രസാദ് 34 ഹര്‍മന്‍പ്രീത് സിങ് 58 എന്നിവരാണ് ഇന്ത്യന്‍ സ്‌കോറര്‍മാര്‍. സാം ലെയ്‌നും 8 മിനിറ്റിലും സൈമണ്‍ ചൈല്‍ഡും 53 മിനിറ്റിലും കിവികളുടെ ഗോളുകള്‍ നേടി.
പ്രതീക്ഷിച്ചത് പോലെ ആധികാരികമായ വിജയമല്ല ഇന്ത്യൻ ടീം നേടിയത്. മത്സരത്തിന്റെ പല സമയങ്ങളിലും ഇന്ത്യൻ ടീം കളി മറക്കുന്നത് കണ്ടു. മുന്നേറ്റത്തിൽ കരുത്തുകാട്ടി വിജയം നേടിയെങ്കിലും മത്സര തുടക്കത്തിൽ പ്രതിരോധ കോട്ടകൾ പൊളിയുന്നത് സ്ഥിരം കാഴ്ചയായി മാറുന്നു. ഇനിയുള്ള മത്സരങ്ങളിൽ ഈ നെഗറ്റീവുകൾ മാറ്റിയാൽ മാത്രമേ മുന്നോട്ട് മുന്നേറാൻ ഇന്ത്യൻ ടീമിന് സാധിക്കുകയുള്ളൂ.