ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തില്‍ വന്‍ ഇടിവ്

0

സൂറിച്ച്: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം ആറുശതമാനത്തോളം കുറഞ്ഞു. 2019ലെ കണക്കുപ്രകാരം 6,625 കോടി രൂപ(899 മില്യണ്‍ സ്വിസ് ഫ്രാങ്ക്)യാണ് മൊത്തം നിക്ഷേപമായുള്ളത്.

തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തില്‍ ഇടിവുണ്ടാകുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ കേന്ദ്ര ബാങ്കാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

മൂന്നുസ്ഥാനതുനിന്നും പിറകോട്ടുപോയി ഇന്ത്യയുടെ സ്ഥാനം 74ല്‍നിന്ന് 77-മതായി. ഇപ്പോൾ യു.കെയ്ക്കാണ് ഒന്നാം സ്ഥാനത്തുനിൽക്കുന്നത്.. സ്വിസ് ബാങ്കുകളിലെ മൊത്തം വിദേശ നിക്ഷേപത്തിന്റെ 27 ശതമാനംവരും യുകെയുടെ വിഹിതം.

യു.എസ്, വെസ്റ്റ് ഇന്‍ഡീസ്, ഫ്രാന്‍സ്, ഹോങ്കോങ് എന്നിവയാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങള്‍. ജര്‍മനി, ലക്‌സംബര്‍ഗ്, ബഹാമസ്, സിംഗപൂര്‍, കെയ്‌മെന്‍ ഐലന്‍ഡ് എന്നീരാജ്യങ്ങളും ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട്.