ഇന്ത്യൻ സൂപ്പർ ഹീറോയിൻ! 'മഹാകാളി' ആദ്യ ഗ്ലിംപ്സ് ഓഗസ്റ്റ് 24ന്

Share
ഇന്ത്യൻ സൂപ്പർ ഹീറോയിൻ! 'മഹാകാളി' ആദ്യ ഗ്ലിംപ്സ് ഓഗസ്റ്റ് 24ന്

'ഹനുമാൻ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ 'മഹാകാളി'യുടെ ആദ്യ ഗ്ലിംപ്സ് ഓഗസ്റ്റ് 24ന്. ചിത്രത്തിൽ നിർണായക വേഷം ചെയ്യുന്ന ബോളിവുഡ് താരം അക്ഷയ് ഖന്നയുടെ ഒരു സ്റ്റിൽ പുറത്ത് വിട്ട് കൊണ്ടാണ് ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് പുറത്തുവരുന്ന വിവരം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

ഇന്ത്യൻ സിനിമയിലേക്ക് ഒരു സൂപ്പർ ഹീറോയിനെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായാണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ.

'മഹാകാളി: ദ എൻഡ് ബിഗിൻസ്' എന്ന ടൈറ്റിലോടെയാണ് ഗ്ലിംപ്സ് വീഡിയോ എത്തുന്നത്. ഭൂമി ഷെട്ടി ആണ് ചിത്രത്തിലെ ടൈറ്റിൽ വേഷത്തിൽ എത്തുന്നത്. ശുക്രാചര്യ എന്ന കഥാപാത്രം ആയാണ് അക്ഷയ് ഖന്ന ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

ചിത്രം ഇപ്പോൾ പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ് എന്നാണ് റിപ്പോർട്ട്. 150ന് മുകളിൽ ദിവസങ്ങൾ ആണ് ഇതിനോടകം ഈ ചിത്രം ചിത്രീകരിച്ചത് എന്നാണ് വിവരം. ഐമാക്സ് ഫോർമാറ്റിൽ ആണ് ചിത്രം ഒരുക്കുന്നത്. നേരത്തെ പുറത്തുവന്ന, ഭൂമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് താരം രോഹിത് സറഫും ചിത്രത്തിന്റെ താരനിരയിലുണ്ട്. അക്ഷയ് ഖന്നയും രോഹിത് സറഫും ചിത്രത്തിലെ തങ്ങളുടെ ഭാഗങ്ങൾ പൂർത്തിയാക്കിയിരുന്നു. ശ്രിയ റെഡ്ഡി, രാകേഷ് ബേദി, രജത് കപൂർ, മുരളി ശർമ്മ, സമുദ്രക്കനി, ഖുശ്ബു സുന്ദർ, നാസർ, പൃഥ്വീരാജ്, സുരേഷ് രഘു, ജിതിൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

കാളി ദേവിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. 'ഹനുമാനി'ൽ ആരംഭിച്ച, പ്രശാന്ത് വർമയുടെ സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത അധ്യായമായാണ് 'മഹാകാളി' എത്തുന്നത്. ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിലാകും ചിത്രം പുറത്തുവരിക. ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾ വൈകാതെ പുറത്ത് വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

രചന- പ്രശാന്ത് വർമ, സംഗീതം- സ്മരൻ സായ്, ഛായാഗ്രഹണം - സുരേഷ് രഗത്, ക്രിയേറ്റീവ് ഡയറക്ടർ- സ്നേഹ സമീറ, തിരക്കഥാകൃത്ത്- സ്ക്രിപ്റ്റ്സ് വില്ലെ , കോസ്റ്റ്യൂം ഡിസൈനർ - ശില്പ GNS, പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തംഗല, എക്സികുട്ടീവ് പ്രൊഡ്യൂസർ- വെങ്കട് കുമാർ ജെട്ടി, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർല, പിആർഒ- ശബരി .

Read more

ഇമ്രാൻ ഖാനെ ചികിത്സിക്കേണ്ടത് സർക്കാർ ആശുപത്രിയിൽ; സുപ്രീം കോടതി ഉത്തരവിനെതിരെ പാക് സർക്കാർ

ഇമ്രാൻ ഖാനെ ചികിത്സിക്കേണ്ടത് സർക്കാർ ആശുപത്രിയിൽ; സുപ്രീം കോടതി ഉത്തരവിനെതിരെ പാക് സർക്കാർ

ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള സുപ്രിംകോടതി ഉത്തരവിനെതിരെ ഹർജിയുമായി

KPCC അധ്യക്ഷൻ ചർച്ച: കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ

KPCC അധ്യക്ഷൻ ചർച്ച: കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ

കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി നിർണായക കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി