റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഇന്ത്യൻ അധ്യാപിക മരിച്ചു. ഉത്തർപ്രദേശ് ലക്നൗ സ്വദേശി ഫൗസിയ ഇഖ്തിദാറാണ് (49) ജിദ്ദയിലുണ്ടായ അപകടത്തിൽ മരിച്ചത്.
ഭർത്താവും ഇതേ സ്കൂളിൽ കായികാധ്യാപകനുമായ ഖമറുൽ ഹസൻ ഗുരുതര പരിക്കുകളോടെ ജിദ്ദ ജിദാനി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. ദമ്പതികൾ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം. ബോയ്സ് സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായാണ് ഫൗസിയ.
മക്കളായ സൈദ് ഫൈസുൽ ഹസൻ, സൈദ് ഫാരിസുൽ ഹസൻ എന്നിവർ ഡൽഹിയിൽ വിദ്യാർഥികളാണ്. ഫൗസിയയുടെ മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് സഹ അധ്യാപകർ അറിയിച്ചു.