60 കോടിയ്ക്ക് വാഹന നന്പർ ലേലത്തിൽ പിടിച്ച ആൾ 8.2 കോടിയ്ക്ക് മൊബൈൽ നന്പർ സ്വന്തമാക്കി

60 കോടിയ്ക്ക് വാഹന നന്പർ ലേലത്തിൽ പിടിച്ച ആൾ 8.2 കോടിയ്ക്ക് മൊബൈൽ നന്പർ സ്വന്തമാക്കി
saahni

ദുബായിൽ അറുപത് കോടി രൂപയ്ക്ക് വാഹനനന്പർ ലേലത്തിൽ പിടിച്ച ഇന്ത്യൻ വ്യവസായി ബൽവീന്ദർ സാഹ്നിയെ ഓർമ്മയില്ലേ? അദ്ദേഹം ഇപ്പോൾ ഇതുപോലൊരു ലേലം വിളിയിലൂടെ ലോക ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. തനിക്ക് ഇഷ്ടപ്പെട്ട ഒരു മൊബൈൽ നന്പർ സ്വന്തമാക്കാൻ സാഹ്നി ചെലവാക്കിയത് എത്ര രൂപയാണെന്നോ? ഒന്നും രണ്ടും അല്ല 45.2 ദിർഹം അതായത് 8.2 കോടി രൂപ!! 058 എന്ന നന്പറിൽ തുടങ്ങുന്ന ഡു മൊബൈലിന്റെ 058 8888888 എന്ന നന്പറിനായാണ് സാഹ്നി കോടികൾ ചെലവാക്കിയത്. താൻ ലേലം വിളിച്ച അത്രയും തുക ജീവകാരുണ്യ പ്രവൃത്തികൾക്കായി മാറ്റി വയ്ക്കുമെന്ന് ഡു കന്പനി അറിയിച്ചതായി  ഡു പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് 60 കോടിയ്ക്ക് സമാന രീതിയിൽ കാറിൻറെ നന്പർ നേടിയെടുത്തത്. തൻറെ റോൾസ് റോയീസ് കാറിനായാണ് 5ഡി എന്ന നന്പർ സാഹ്നി സ്വന്തമാക്കിയത്.

Read more

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

ന്യൂയോർക്ക്: വീട്ടുജോലികൾ ചെയ്യാൻ എഐ അസിസ്റ്റന്റുകളും തറ തുടയ്ക്കാൻ റോബോട്ടിക് ക്ലീനറുകളും കളം നിറഞ്ഞതോടെ മനുഷ്യന്റെ ജീവിതം സ്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

ഡൽഹി: പാക് അധിനിവേശ കാശ്മീരിൽ നിന്ന് മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പ്രക്ഷോഭകാരികളും സു