പൈലറ്റിന്റെ അറിയിപ്പ് കേട്ട് പുറത്തേക്ക് നോക്കിയ യാത്രക്കാര്‍ കണ്ടത് അധികമാര്‍ക്കും കാണാന്‍ സാധിക്കാത്ത ആ അപൂര്‍വ്വ കാഴ്ച

0

ഇൻഡിഗോയുടെ 6ഇ 314 വിമാനത്തിന്റെ യാത്രയ്ക്കിടെ
ഇന്നലെ നാഗ്പൂരിനും ചെന്നൈയ്ക്കും ഇടയില്‍  ശ്രീഹരിക്കോട്ടയ്ക്കു സമീപമെത്തിയപ്പോൾ പൈലറ്റ് യാത്രക്കാര്‍ക്കായി ഒരു അറിയിപ്പ് നല്‍കി. ഒരുപക്ഷെ അധികമാര്‍ക്കും കാണാന്‍ സാധിക്കാത്തൊരു അപൂര്‍വ്വകാഴ്ചയായിരുന്നു അവിടെ അവര്‍  കണ്ടത്. 

രാജ്യത്തിന്റെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-29 മായി ജിഎസ്എല്‍വി മാര്‍ക്ക് -3 റോക്കറ്റ് പോയതിന്റെ ബാക്കിപത്രമാണ് വെള്ളിവര പോലെ ആകാശത്ത് തെളിഞ്ഞത് ആ സമയം. 
ശ്രീഹരിക്കോട്ടയുടെ മുകളിലൂടെ ഇന്നലെ പറന്ന ഇൻഡിഗോ 6E 314 വിമാനത്തിൽ നിന്ന് പകർത്തിയ ദൃശ്യം ചെന്നൈ സ്വദേശിയായ സ്ഫടികയാണ് ഇന്നലെ ട്വിറ്ററിൽ പ്രസിദ്ധീകരിച്ചത്.