ഇന്‍ഡിഗോ സിംഗപ്പൂര്‍ – ചെന്നൈ , ബാംഗ്ലൂര്‍ സെക്റ്ററില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ തുടങ്ങുന്നു ; മലബാറുകാര്‍ക്ക് കൂടുതല്‍ ട്രാന്‍സിറ്റ് ഫ്ലൈറ്റുകള്‍

0

സിംഗപ്പൂര്‍ : മാര്‍ച്ച്‌ മാസം മുതല്‍ ഇന്ത്യന്‍ വിമാനകമ്പനിയായ ഇന്‍ഡിഗോ സിംഗപ്പൂരില്‍ നിന്ന് ചെന്നൈയിലേക്ക് മൂന്നാമത്തെ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. അതേദിവസം മുതല്‍ ബാംഗ്ലൂരിലേക്ക് രണ്ടാമത്തെ സര്‍വീസും തുടങ്ങുമെന്ന് എയര്‍ലൈന്‍സ്‌ അറിയിച്ചു . പുതിയ സര്‍വീസ് സിംഗപ്പൂരില്‍ നിന്ന് രാവിലെ 8.45-ന് ചെന്നൈയിലേക്കും 11 മണിക്ക് ബാംഗ്ലൂരിലേക്കും , തിരിച്ചു ചെന്നൈയില്‍ നിന്ന് അതിരാവിലെ 12.50-നും , ബാംഗ്ലൂരില്‍ നിന്ന് രാവിലെ 3 മണിക്കും സിംഗപ്പൂരിലേക്ക് പുറപ്പെടുന്ന രീതിയിലാണ്‌ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത് .

പുതിയ സര്‍വീസുകള്‍ വരുന്നതോടെ കണ്ണൂര്‍ , കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് സിംഗപ്പൂരില്‍ നിന്ന് ഇന്‍ഡിഗോയില്‍ കണക്ഷന്‍ സര്‍വീസുകള്‍ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ സമയംകൊണ്ട് യാത്ര ചെയ്യുവാന്‍ സാധിക്കും .ഏകദേശം 4 മുതല്‍ 6 മണിക്കൂര്‍ വരെ ട്രാന്‍സിറ്റ് സമയത്തില്‍ കുറവുണ്ടാകുമെന്നത് കുടുംബവുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഉള്‍പ്പെടെ വളരെ ആശ്വാസകരമാകും. ഇതോടൊപ്പം കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടുതല്‍ സര്‍വീസുകളും ലഭ്യമാകും . ഇന്‍ഡിഗോയുടെ ഹബ് മോഡല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മെട്രോ നഗരങ്ങളെ കൂടുതല്‍ വിദേശരാജ്യങ്ങളുമായി ബന്ധപ്പെടുത്തുകയും , അഭ്യന്തര സര്‍വീസുകള്‍ വഴി ഇന്ത്യയുടെ മറ്റു നഗരങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കുകയും ചെയ്യുന്ന രീതിയില്‍ ബിസിനസ് വ്യപിക്കുകുകയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ .