ഇന്തോനേഷ്യയിലെ ബാലിയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചേക്കുമെന്ന് മുന്നറിയിപ്പ്

ഇന്തോനേഷ്യയിലെ ബാലിയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കിഴക്കന്‍ ബാലിയിലെ മൗണ്ട് അഗംഗ് അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറി മുന്നറിയിപ്പുകള്‍ നല്‍കിയത്.

ഇന്തോനേഷ്യയിലെ ബാലിയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചേക്കുമെന്ന് മുന്നറിയിപ്പ്
volcano

ഇന്തോനേഷ്യയിലെ ബാലിയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കിഴക്കന്‍ ബാലിയിലെ മൗണ്ട് അഗംഗ് അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറി മുന്നറിയിപ്പുകള്‍ നല്‍കിയത്. അഗ്‌നിപര്‍വതമുഖത്തിന്റെ 12 കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ എത്തുന്നതിന് വിലക്കുണ്ട്.35,000 പേരെ ഒഴിപ്പിച്ചു.അതേസമയം, വിമാന സര്‍വീസുകളെ ഇതുവരെ ബാധിച്ചിട്ടില്ല.

ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് കിഴക്കന്‍ ബാലിയില്‍ സ്ഥിതിചെയ്യുന്ന ഈ അഗ്‌നിപര്‍വതം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സജീവ അഗ്‌നിപര്‍വതങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ. 130 എണ്ണമാണുള്ളത്. 1963നും 64നും ഇടയ്ക്ക് മൗണ്ട് അഗംഗ് പലതവണ പൊട്ടിത്തെറിച്ച് ആയിരത്തിലധികം പേര്‍ മരിച്ചിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തിലാണ് മൗണ്ട് അഗംഗ് സ്ഥിതി ചെയ്യുന്നത്. കുട്ട, സെമിന്യാക് എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നിന്ന് 70 കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് ഈ അഗ്നിപര്‍വതമുള്ളത്.

Read more

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മുഹമ്മദ് വിഷാ ആണ് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെ