ബാംഗ്ലൂര്‍: കോവിഡ് 19 വൈറസ് പരത്താന്‍ ആഹ്വാനം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍. ഇൻഫോസിസ് ജീവനക്കാരനായ മുജീബ് മുഹമ്മദാണ് അറസ്റ്റിലായത്. ‘ പുറത്തുപോയി തുമ്മി കുറഞ്ഞത് 700 പേര്‍ക്കെങ്കിലും വ്യാപിപ്പിച്ച് 17 പേരെയെങ്കിലും കൊലപ്പെടുത്തൂ എന്നായിരുന്നു ഇയാള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ‘നമുക്ക് കൈകള്‍ കോര്‍ക്കാം, പുറത്ത് പോയി പൊതുസ്ഥലത്ത് തുമ്മുക. അങ്ങനെ വൈറസിനെ പരത്തുക’ എന്നാണ് ബാംഗ്ലൂര്‍ നിവാസിയായ മുജീബ് മൊഹമ്മദ് എന്ന യുവാവ് ഫേസ്ബുക്കില്‍ കുറിച്ചത്.
നിരുത്തരവാദപരമായ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി ബാംഗ്ലൂര്‍ ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. അതേ സമയംയുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് കമ്പനി പിരിച്ചുവിട്ടു. ഇയാളുടെ പോസ്റ്റിനെക്കുറിച്ച് അന്വേഷണം നടത്തി. യുവാവിന്റെ നടപടി നിരുത്തരവാദപരമായ പ്രവര്‍ത്തനമാണെന്നും ഇത്തരം കാര്യങ്ങളെ കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇന്‍ഫോസിസ് ട്വീറ്റ് ചെയ്തു.