തിരുവനന്തപുരം വിമാനത്താവളത്തിന് രാജ്യാന്തര പുരസ്‌കാരം

Share

തിരുവനന്തപുരം: എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷണലിന്‍റെ (എസിഐ) 2023ലെ എയർപോർട്ട് സർവീസ് ക്വാളിറ്റി (എഎസ്‌ക്യു) രാജ്യാന്തര പുരസ്‌കാരം തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്. എയർപോർട്ടുകളിലെ മികച്ച ആഗമനം വിഭാഗത്തിലാണ് പുരസ്കാരം.

ബെംഗളുരുവിലെ കെംപഗൗഡ ഇന്‍റർനാഷണൽ എയർപോർട്ട്, യുഎഇയിലെ അബുദാബി സായിദ്‌ ഇന്‍റർനഷനൽ എയർപോർട്ട് എന്നിവർക്കും ഈ വിഭാഗത്തിൽ പുരസ്കാരമുണ്ട്.

യാത്രക്കാരുടെ പ്രതികരണങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് എഎസ്‌ക്യു അവാർഡുകൾ. മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നതിൽ ഒരു വിമാനത്താവളത്തിന്‍റെ പ്രതിബദ്ധതയുടെ തെളിവായി ഇത് കണക്കാക്കപ്പെടുന്നു.

മികച്ച ലഗേജ് ഡെലിവറി സമയം, സൈനേജുകളുടെ പുനഃക്രമീകരണം, നിലവിലുള്ള ടോയ്‌ലറ്റുകളുടെ മുഖം മിനുക്കൽ, കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് എമിഗ്രേഷൻ കൗണ്ടറുകളുടെ എണ്ണം കൂട്ടൽ, യാത്രക്കാർക്കായുള്ള ട്രോളികളുടെ എണ്ണം വർധിപ്പിക്കൽ, എയർപോർട്ട് ജീവനക്കാർക്ക് സോഫ്റ്റ് സ്‌കിൽ പരിശീലനം നൽകൽ തുടങ്ങിയവയും പരിഗണിച്ചാണ് പുരസ്കാരം.

Read more

'രാമായണ'യിൽ പാടി അമൃത സുരേഷ്, വരികൾ വിനായക് ശശികുമാർ

'രാമായണ'യിൽ പാടി അമൃത സുരേഷ്, വരികൾ വിനായക് ശശികുമാർ

ബിഗ് ബജറ്റ് ചിത്രം രാമായണയുടെ ഭാഗമാകാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ഗായിക അമൃത സുരേഷ്. രൺബീർ കപൂർ രാമനും സായ് പല്ലവി സീതയും യഷ് രാവണനുമാ

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ആറ് മരണം

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ആറ് മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്റ്റർ തകർന്നുവീണ് ആറ് മരണം. ബദരീനാഥിൽ നിന്ന് ഫാറ്റയിലേക്ക് പറന്ന ഹെലികോപ്റ്ററാണ് തകർന്

ഗ്യാനേഷിനെതിരായ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി; മോശം കാലാവസ്ഥയെന്ന് രാഹുൽ ഗാന്ധി

ഗ്യാനേഷിനെതിരായ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി; മോശം കാലാവസ്ഥയെന്ന് രാഹുൽ ഗാന്ധി

ഡൽഹി: ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ മാറ്റി. ഡൽഹിയിലെ മോശം കാലാവസ്ഥ കണക്കിലെടു