ഇനി ആവേശത്തിന്റെ രാവുകൾ; ഐപിഎല്ലിന് ഇന്ന് തുടക്കം

1

ചെന്നെെ: ഐപിഎല്ലിന്‍റെ പന്ത്രണ്ടാം സീസണ് ഇന്ന് തുടക്കം. ചെന്നൈ സൂപ്പർ കിംഗ്സ് ഉദ്ഘാടന മത്സരത്തിൽ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റോഡിയത്തിലാണ് മത്സരം. ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും സാക്ഷാൽ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടുന്ന ഉദ്ഘാടനപ്പോര് ആരാധകരെ ആവേശത്തിരയിലാഴ്ത്തുമെന്നത് തീർച്ച. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും സൂപ്പര്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്‍റെ പ്രത്യേകത.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചരിത്രം പരിശോധിച്ചാൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കം. വയസൻ പടയെന്ന് ആക്ഷേപം നേരിടുമ്പോഴും യുവതാരങ്ങൾ ഉൾപ്പെട്ട എതിർ ടീമുകളെ പലപ്പോഴും മലർത്തിയടിച്ച ചരിത്രമാണ് ചെന്നൈക്ക് പറയാനുള്ളത്. ഇത്തവണയും മികവ് തുടരാമെന്ന പ്രതീക്ഷയിലാണ് ധോണിയും സംഘവും. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സു​മാ​യു​ള്ള 23 മ​ത്സ​ര​ങ്ങ​ളി​ൽ പ​തി​ന​ഞ്ചു ത​വ​ണ​യും ജ​യം സൂ​പ്പ​ർ കി​ങ്സി​നൊ​പ്പ​മാ​യി​രു​ന്നു. 2014നു​ശേ​ഷം ചെ​ന്നൈ​യി​ൽ ബം​ഗ്ലൂ​രി​നോ​ട് സൂ​പ്പ​ർ കി​ങ്സ് തോ​റ്റി​ട്ടി​ല്ല. ചെ​ന്നൈ ടീ​മി​ലെ ധോ​ണി​യും ഷെ​യ്ൻ വാ​ട്സ​നും ഡ്വെ​യ്ൻ ബ്രാ​വോ​യും ഫാ​ഫ് ഡു ​പ്ലെ​സി​സും അ​മ്പാ​ട്ടി റാ​യി​ഡു​മൊ​ക്കെ മു​പ്പ​തു വ​യ​സു താ​ണ്ടി​യ​വ​രാ​ണ്.

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സാകട്ടെ, 11 തവണ കളിച്ചു. ഒരിക്കല്‍പ്പോലും കിരീടം നേടാനായില്ല. സൂപ്പർ താരങ്ങൾ ഏറെ വന്നിട്ടും പോയിട്ടും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ടീമാണ് റോയൽ ചലഞ്ചേഴ്‌സ്. എന്നാൽ ഇത്തവണ ധോണി പടയെ നിലം പരിശാക്കി കപ്പ് നേടാനുള്ള നിശ്ച്യധർഢ്യത്തിലാണ് കോലി പട.