ആര്‍.സി.ബി താരം ദേവ്ദത്ത് പടിക്കലിനും കോവിഡ്

Share

ചെന്നൈ: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം ദേവ്ദത്ത് പടിക്കലിന് കോവിഡ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരം അക്‌സര്‍ പട്ടേല്‍, കൊല്‍ക്കത്ത താരം നിതീഷ് റാണ എന്നിവര്‍ക്കു ശേഷം കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ ഐ.പി.എല്‍ താരമാണ് ദേവ്ദത്ത്.

ഞായറാഴ്ചയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. താരം ആര്‍.സി.ബിയുടെ ബയോ സെക്യുര്‍ ബബിളിനു പുറത്തുള്ള പ്രത്യേക സ്ഥലത്ത് ക്വാറന്റീനിലാണ്. ഇതോടെ താരത്തിന് സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാകും. ഏപ്രില്‍ ഒമ്പതിന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനായി ഇപ്പോള്‍ ചെന്നൈയിലാണ് ആര്‍.സി.ബി താരങ്ങള്‍.

കഴിഞ്ഞ സീസണില്‍ ആര്‍.സി.ബിക്കായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ദേവ്ദത്ത്. 15 മത്സരങ്ങളില്‍ നിന്ന് 473 റണ്‍സ് താരം സ്വന്തമാക്കിയിരുന്നു. ശനിയാഴ് യാണ് ഡല്‍ഹി താരം അക്‌സര്‍ പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചത്. ബി.സി.സി.ഐ നടപടിക്രമം അനുസരിച്ച് കോവിഡ് പോസിറ്റീവാകുന്ന താരം ബയോ സെക്യുര്‍ ബബിളിനു പുറത്തുള്ള പ്രത്യേക സ്ഥലത്ത് ഐസൊലേഷനില്‍ കഴിയണം.

Read more

ചായയും ബൺ മസ്കയും കഴിച്ച് ഹോളിവുഡ് മൂവർസംഘം; മുംബൈ കഫേയെ ഞെട്ടിച്ച് 'സ്പൈഡർമാൻ' ടോം ഹോളണ്ടും ക്രിസ്റ്റഫർ നോളനും!

ചായയും ബൺ മസ്കയും കഴിച്ച് ഹോളിവുഡ് മൂവർസംഘം; മുംബൈ കഫേയെ ഞെട്ടിച്ച് 'സ്പൈഡർമാൻ' ടോം ഹോളണ്ടും ക്രിസ്റ്റഫർ നോളനും!

മുംബൈ: ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം 'ദി ഒഡീസി'യുടെ പ്രീമിയർ

സിനിമാ ലോകത്തിന് കനത്ത നഷ്ടം; ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; വിടപറഞ്ഞത് അർബുദത്തെ തോൽപ്പിച്ച പോരാളി

സിനിമാ ലോകത്തിന് കനത്ത നഷ്ടം; ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; വിടപറഞ്ഞത് അർബുദത്തെ തോൽപ്പിച്ച പോരാളി

സിഡ്നി: ലോകസിനിമയെ വിസ്മയിപ്പിച്ച 'ജുറാസിക് പാർക്ക്' ചിത്രങ്ങളിലൂടെ പ്രശസ്തനായ വിഖ്യാത ഹോളിവുഡ് നടൻ സാം നീൽ വിടവാങ്ങി. അർബു

'ചിത്രങ്ങൾ ഇനി സുരക്ഷിതം'; ഇൻസ്റ്റഗ്രാമിൽ നിന്ന് മ്യൂസ് ഇമേജ് പിൻവലിച്ച് മെറ്റ

'ചിത്രങ്ങൾ ഇനി സുരക്ഷിതം'; ഇൻസ്റ്റഗ്രാമിൽ നിന്ന് മ്യൂസ് ഇമേജ് പിൻവലിച്ച് മെറ്റ

ഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിച്ച വിവാദ ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സ് ഫീച്ചര്‍ നീക്കം ചെയ്ത് മെറ്റ. നാല് ദിവസം മുന്‍പ് അവതരിപ്പിച്