ജയ്‌പൂർ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനു മുന്നില്‍ 180 റണ്‍സ് വിജയലക്ഷ്യം വെച്ച് മുംബൈ ഇന്ത്യന്‍സ്. നാലോവറില്‍ 18 റണ്‍സ് വിജയലക്ഷ്യം വെച്ച് മുംബൈ ഇന്ത്യന്‍സ്. നാലോവറില്‍ 18 റണ്‍സ് മാത്രം നല്‍കി മുംബൈയുടെ അഞ്ച് വിക്കറ്റുകള്‍ പിഴുത സന്ദീപ് ശര്‍മയാണ് മുംബൈയുടെ വലിയ ലക്ഷ്യം തകര്‍ത്തത്. പവര്‍ പ്ലേയില്‍ത്തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ മുംബൈക്ക് തിലക് വര്‍മയുടെ അര്‍ധ സെഞ്ചുറിയും (45 പന്തില്‍ 65) നേഹല്‍ വധേരയുടെ ഇന്നിങ്‌സും (24 പന്തില്‍ 49) ആണ് തുണയായത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. അവസാന ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് സന്ദീപ് ശര്‍മ നേടിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹാര്‍ദിക് പാണ്ഡ്യ പക്ഷത്തിന് അത്ര നല്ലതായിരുന്നില്ല കാര്യങ്ങള്‍. ആദ്യ ഓവറിലെ അഞ്ചാംപന്തില്‍ത്തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ വിക്കറ്റ് കളഞ്ഞു. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ അഞ്ച് പന്തില്‍ ഒരു സിക്‌സാണ് രോഹിത് നേടിയത്. ബോള്‍ട്ട് ഇതോടെ മറ്റൊരു റെക്കോഡും കുറിച്ചു. ഐ.പി.എലില്‍ ആദ്യ ഓവറില്‍ ഏറ്റവും വിക്കറ്റ് വാരിക്കൂട്ടിയ താരം-26 പുറത്താക്കലുകള്‍.
രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ഇഷാന്‍ കിഷനെ സന്ദീപ് ശര്‍മയും മടക്കി. പന്ത് ബാറ്റില്‍ നേരിയ തോതില്‍ തട്ടി സഞ്ജുവിന്റെ കൈകളിലേക്ക്. നാലാം ഓവറിറില്‍ വീണ്ടുമെത്തിയ സന്ദീപ്, സൂര്യകുമാര്‍ യാദവിനെയും തിരികെ അയച്ചു. റോവ്മാന്‍ പവലിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ എട്ട് പന്തില്‍ 10 റണ്‍സാണ് സൂര്യകുമാറിന്റെ റണ്‍സ്.
ആറാം ഓവറെറിഞ്ഞ ആവേശ് ഖാനെ 18 റണ്‍സടിച്ചതൊഴിച്ചാല്‍ മറ്റു ത്രസിപ്പിക്കുന്ന നീക്കങ്ങളൊന്നും മുംബൈ ബാറ്റര്‍മാരുടെ ഭാഗത്തുനിന്നുണ്ടായില്ല. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് കളഞ്ഞ് നേടിയത് 45 റണ്‍സ്. സീസണിലെ മുംബൈയുടെ ഏറ്റവും ദുര്‍ബലമായ പവര്‍ പ്ലേ സ്‌കോര്‍. എട്ടാം ഓവറില്‍ പന്തെടുത്ത യുസ്‌വേന്ദ്ര ചാഹലും നേടി വിക്കറ്റ്. തകര്‍പ്പനടിയുമായി ക്രീസില്‍ നിലയുറപ്പിച്ചുവന്ന മുഹമ്മദ് നബിയെ സ്വയം ക്യാച്ച് ചെയ്ത് പുറത്താക്കുകയായിരുന്നു. 17 പന്തില്‍ 23 റണ്‍സാണ് സമ്പാദ്യം. ഇതോടെ ഐ.പി.എലില്‍ 200 വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ ബൗളറാവാനും യുസ്‌വേന്ദ്ര ചാഹലിന് കഴിഞ്ഞു.
തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ തിലക് വര്‍മയും നേഹല്‍ വധേരയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചു. എട്ടാം ഓവറില്‍ ഒരുമിച്ച ഈ കൂട്ടുകെട്ട് 17-ാം ഓവര്‍വരെ നീണ്ടു. 99 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയ സഖ്യത്തെ ട്രെന്റ് ബോള്‍ട്ട് എത്തിയാണ് പൊളിച്ചത്. സന്ദീപ് ശര്‍മയ്ക്ക് ക്യാച്ച് നല്‍കി നേഹല്‍ വധേര പുറത്താകുമ്പോള്‍ 24 പന്തില്‍ 49 റണ്‍സായിരുന്നു സമ്പാദ്യം. അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍ അരികെ വീണു.
ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനു മുന്നില്‍ 180 റണ്‍സ് വിജയലക്ഷ്യം വെച്ച് മുംബൈ ഇന്ത്യന്‍സ്. നാലോവറില്‍ 18 റണ്‍സ് വിട്ടുനല്‍കിയാണ് ഈ നേട്ടം. ട്രെന്റ് ബോള്‍ട്ട് രണ്ടും ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. മുംബൈക്കുവേണ്ടി ഹാര്‍ദിക് പാണ്ഡ്യയുടെ നൂറാമത്തെ ഐ.പി.എല്‍. മത്സരമാണ് ഇന്നത്തേത്. ഏഴ് മത്സരങ്ങളില്‍നിന്നായി ആറ് ജയങ്ങള്‍ നേടി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് രാജസ്ഥാന്‍. ഏഴ് മത്സരങ്ങളില്‍നിന്ന് മൂന്ന് വിജയങ്ങളാണ് മുംബൈക്ക്.