ഐപിഎൽ 2025 മാർച്ച് 23ന്; സ്ഥിരീകരിച്ച് ബിസിസിഐ വൈസ് പ്രസിഡന്‍റ്

ഐപിഎൽ 2025 മാർച്ച് 23ന്; സ്ഥിരീകരിച്ച് ബിസിസിഐ വൈസ് പ്രസിഡന്‍റ്

ന‍്യൂഡൽഹി: 2025 ഐപിഎൽ മത്സരങ്ങൾ മാർച്ച് 23ന് ആരംഭിക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല അറിയിച്ചു. ഞായറാഴ്ച ബിസിസിഐ ആസ്ഥാനത്ത് ചേർന്ന യോഗത്തിന് ശേഷമാണ് രാജീവ് ശുക്ല ഐപിഎൽ മത്സരങ്ങളുമായി സംബന്ധിച്ച വിവരങ്ങൾ മാധ‍്യമങ്ങളോട് വ‍്യക്തമാക്കിയത്.

മെയ് 25നായിരിക്കും അവസാന മത്സരം. ബിസിസിഐയുടെ പുതിയ സെക്രട്ടറിയേയും ട്രഷറ‍റേയും തെരഞ്ഞെടുക്കുന്നതിന് വേണ്ടി ചേർന്ന യോഗത്തിലാണ് ഐപിഎൽ മത്സരങ്ങൾ സംബന്ധിച്ച തിരുമാനങ്ങളും കൈക്കൊണ്ടത്. ജനുവരി 18,19 തിയതികളിലായി നടക്കുന്ന ബിസിസിഐ യോഗത്തിലായിരിക്കും കൂടുതൽ വിവരങ്ങൾ പുറത്തുവിടുക. അതേസമയം വനിതാ പ്രീമിയർ ലീഗിന്‍റെ മത്സര തിയതീ സംബന്ധിച്ചുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ