കാവി കുറിയും ജുബ്ബയും, ക്രിസ് ഗെയ്ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നോ…?; സത്യം ഇങ്ങനെ

1

ലോകത്തെ മുഴുവൻ ക്രിക്കറ്റ് പ്രേമികളുടെയും ആരാധനാ മൂർത്തിയായ ക്രിസ് ഗെയ്ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നോ?…കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയാകെ ഉയർന്നു കേട്ട ഒരു ചോദ്യമാണിത്. ഇതിനു പിന്നാലെ പല ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു. കാവി കുറിയും ബി.ജെ.പിയുടെ കാവി നിറത്തോട് ഇണങ്ങുന്ന കുര്‍ത്തയും ധരിച്ചുള്ള ഗെയ്‌ലിന്റെ ചിത്രവും ഇവര്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റിനൊപ്പമുണ്ട്.

എന്നാൽ ഈ ചോദ്യത്തിന് പിന്നിലെ സത്യം ഇതാണ്. യഥാര്‍ഥത്തില്‍ ഇതില്‍ ചിലത് ബി.ജെ.പിക്കെതിരായ ട്രോളുകളായി പോസ്റ്റ് ചെയ്തതായിരുന്നു. എന്നാല്‍ ട്രോളാണെന്ന് മനസ്സിലാക്കാതെ ചില ബി.ജെ.പി പ്രവര്‍ത്തകരും ഇത് ഷെയർ ചെയ്തു.

ഈ ചിത്രങ്ങളെല്ലാം ഗെയ്‌ലിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നുള്ളതാണ്. ആദ്യത്തെ ഓറഞ്ച് കുര്‍ത്തയിലുള്ള ചിത്രം 2018 ഏപ്രില്‍ 25-ന് ഗെയ്ല്‍ പോസ്റ്റ് ചെയ്തതാണ്.കാവി ഷാള്‍ ധരിച്ചുള്ള ചിത്രം 2018 ഏപ്രില്‍ മൂന്നിന് ഇന്ത്യയില്‍ ഐ.പി.എല്‍ കളിക്കാന്‍ വന്നപ്പോള്‍ ഇട്ടതാണ്. അന്ന് ഹോട്ടലില്‍ സ്വീകരണത്തിന്റെ ഭാഗമായി അണിയിച്ച ഷാളില്‍ ബി.ജെ.പിയുടെ ചിഹ്നമായ താമര ഫോട്ടോഷോപ്പ് ചെയ്തു ചേർത്താണ് ഇപ്പോൾ പ്രചരിക്കുന്നത്.