അംബാനിയുടെ മകളുടെ വിവാഹത്തിന് അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത് ഇരുന്നൂറോളം വിമാനങ്ങള്‍, ആയിരത്തോളം ആഡംബരകാറുകള്‍
ശതകോടീശ്വരന്‍ അംബാനിയുടെ മകളുടെ വിവാഹം എന്ന് പറഞ്ഞാല്‍ തന്നെ ഊഹിക്കാമല്ലോ അത് അത്യാഡംബരങ്ങളുടെ സംഗമമാകുമെന്ന്. ഇത് ശരി വെയ്ക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
ശതകോടീശ്വരന്‍ അംബാനിയുടെ മകളുടെ വിവാഹം എന്ന് പറഞ്ഞാല്‍ തന്നെ ഊഹിക്കാമല്ലോ അത് അത്യാഡംബരങ്ങളുടെ സംഗമമാകുമെന്ന്. ഇത് ശരി വെയ്ക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദും ഇഷാ അംബാനിയും തമ്മിലുള്ള വിവാഹം ഡിസംബര്‍ 12-ാം തിയതി മുംബൈയിലാണ്.
ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ മകളും പിരമല്‍ ഗ്രൂപ്പ് മേധാവിയുടെ മകനും വിവാഹിതരാകുന്നതോടെ രാജ്യത്തെ രണ്ട് വലിയ വ്യവസായ കുടുംബങ്ങള്‍ തമ്മിലുള്ള ഒരുമിക്കലാണ് നടക്കുന്നത്. എന്തായാലും ഇരുകുടുംബങ്ങളും പണമിറക്കാന്‍ മടികാട്ടാത്തതിനാല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ആഡംബര വിവാഹമായേക്കും ഇതെന്നാണ് ലഭിക്കുന്ന സൂചനകള്‍.
നേരത്ത് വിവാഹത്തിനു വേണ്ടി തയ്യാറാക്കിയ കല്യാണകുറി വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇഷയുടെയും ആനന്ദിന്‍റെയും ആദ്യാക്ഷരങ്ങൾ കൊത്തിയിട്ടുള്ള പെട്ടിയിലാണ് വിവാഹക്ഷണക്കത്ത് ഒരുക്കിയിരിക്കുന്നത്. പെട്ടി തുറക്കുമ്പോൾ ഗായത്രി മന്ത്രമാണ് കേൾക്കാനാവുന്നത്. പെട്ടിയുടെ അകത്ത് നാല് ചെറിയ പെട്ടികളുമുണ്ട്. സ്വർണം കൊണ്ട് നിർമിച്ചിരിക്കുന്ന പെട്ടികളിൽ ഗായത്രി ദേവിയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇറ്റലിയിൽ വച്ചു നടന്ന ആഡംബര വിവാഹനിശ്ചയം കണ്ട് ആളുകളുടെ ഞെട്ടൽ മാറുന്നതിന് മുൻപേ ഇഷയുടെ വിവാഹക്ഷണക്കത്തും തരംഗമായി മാറിയിരുന്നു.
അടുത്ത ദിവസങ്ങളില്‍ നടക്കാന്‍ പോകുന്ന വിവാഹത്തിനായി
ആയിരത്തോളം ആഢംബര കാറുകളാണ് വിവാഹത്തോട് അനുബന്ധിച്ചുള്ള ഗതാഗത സൗകര്യത്തിനായി ഒരുക്കിയിട്ടുള്ളതത്രേ.
ജാഗ്വാര്‍, പോര്‍ഷേ, മെഴ്‌സിഡസ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ ലോകത്തിലെ എല്ലാ ആഢംബര വാഹന നിര്‍മ്മാതാക്കളുടെയും മുന്തിയ ഇനം മോഡലുകളാണ് അതിഥികള്‍ക്കായി അണിനിരക്കുന്നത്. അതിഥികളുമായി വിവാഹ വേദിയിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും വിമാനത്താവളങ്ങളിലേക്കുമൊക്കെ തലങ്ങും വിലങ്ങും പായുകയാണ് ഈ വാഹനങ്ങളുടെ ദൗത്യം.
വിവാഹത്തിനു മുന്നോടിയായി ഡിസംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ ഉദയ്പൂരില്‍ ആഘോഷച്ചടങ്ങുകള്‍ നടക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന വിവാഹത്തിനായി ഉദയ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്നത് 200 ഓളം ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സാധാരണയായി ഉദയ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 19 സര്‍വീസുകളാണുള്ളത്. എന്നാല്‍ വിവാഹത്തോടനുബന്ധിച്ച് അടുത്ത പത്തു ദിവസങ്ങളില്‍ 30 മുതല്‍ 50 വരെ വിമാനസര്‍വീസുകള്‍ നടത്തുമെന്നാണ് വിവാഹവുമായി ബന്ധപ്പെട്ട് പുറത്തു വന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍.