ജെറുസലേം: ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്നും എംബസി പുറത്തിറക്കിയിട്ടുണ്ട്.
ജാഗ്രത പാലിക്കുന്നതിനോടൊപ്പം പ്രാദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന സുരക്ഷ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശമുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക, സുരക്ഷാമുറികള്‍ക്ക് സമീപം തന്നെ ചിലവഴിക്കണം.
അടിയന്തിര സാഹചര്യങ്ങളില്‍, +972549444120 എന്ന നമ്പറില്‍ ബന്ധപ്പെടുക, അല്ലെങ്കില്‍ cons1.telaviv@mea.gov.in ല്‍ ഒരു സന്ദേശം അയയ്ക്കുകയോ ചെയ്യുക. കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എംബസി ഉദ്യോഗസ്ഥര്‍ നല്‍കുമെന്നും അറിയിപ്പുണ്ട്.