"ക്യാപ്റ്റൻ സ്മിത് മച്ചാർ ട്രൂ ഹീറോ"; ഇന്ത്യൻ പൈലറ്റിനെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

Share
"ക്യാപ്റ്റൻ സ്മിത് മച്ചാർ ട്രൂ ഹീറോ"; ഇന്ത്യൻ പൈലറ്റിനെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം ചെറുത്ത ഇന്ത്യൻ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ക്യാപ്റ്റൻ സ്മിത് മച്ചാർ ട്രൂ ഹീറോ ആണെന്ന് നെതന്യാഹു പറഞ്ഞു.

എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ബെഞ്ചമിൻ നെതന്യാഹു പൈലറ്റിനെ പ്രശംസിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്മിത് മച്ചാറിന് വേഗത്തിലുള്ള സൗഖ്യം ആശംസിച്ചു. ക്യാപ്റ്റൻ്റെ അസാമാന്യ ധീരതയെ വാനോളം പുകഴ്ത്തുകയും അദ്ദേഹം യഥാർഥ ഹീറോ ആണെന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിൻ്റെ അക്രമത്തെ ധീരമായി നേരിട്ട് 174 ജീവനുകളാണ് ഇന്ത്യൻ പൈലറ്റ് രക്ഷിച്ചത്. പറന്നുയർന്ന വിമാനത്തിൻ്റെ കോക്പിറ്റിൽ വെച്ച് ഒമാനി സ്വദേശിയായ സഹപൈലറ്റിൽ നിന്നും ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാരകമായ രീതിയിൽ കുത്തേറ്റു.

ഗുരുതരമായി പരിക്കേറ്റിട്ടും അദ്ദേഹം അക്രമിയെ ശക്തമായി ചെറുക്കുകയും, കോക്പിറ്റിൻ്റെ വാതിൽ തുറന്ന് നൽകി വിമാന ജീവനക്കാർക്കും യാത്രക്കാർക്കും അക്രമിയെ കീഴ്പ്പെടുത്താൻ അവസരമൊരുക്കുകയും ചെയ്തു.

പൈലറ്റിൻ്റെ ഈ സമയോചിതമായ ഇടപെടൽ കാരണം ഇസ്രായേൽ പൗരന്മാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാരുടെ ജീവനാണ് രക്ഷപെട്ടത്. വലിയൊരു ആകാശ ദുരന്തമാണ് ഇതിലൂടെ ഒഴിവായത്. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. നിലവിൽ സൗദിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ സ്മിത് മച്ചാറിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൗദി അധികൃതരും ഇന്ത്യൻ എംബസിയും അറിയിച്ചു.

Read more

സംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഇടുക്കി, പാലക്കാട്, തൃശൂർ, മലപ്പു