ചൊവാദൗത്യത്തിനു പിന്നാലെ ഇന്ത്യ ശുക്രദൗത്യത്തിന് ഒരുങ്ങുന്നു

ഏറ്റവും കുറഞ്ഞ ചെലവിൽ ചൊവാദൗത്യം നടത്തിയ ഭാരതം അടുത്തതായി ശുക്രദൗത്യത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് .ഭാരതത്തിന്റെ ചൊവ്വാ ദൗത്യമായ മംഗൾയാന്റെ രണ്ടാം പര്യവേഷണം 2021 ൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .

ചൊവാദൗത്യത്തിനു പിന്നാലെ ഇന്ത്യ ശുക്രദൗത്യത്തിന് ഒരുങ്ങുന്നു
venus

ഏറ്റവും കുറഞ്ഞ ചെലവിൽ ചൊവാദൗത്യം നടത്തിയ ഭാരതം അടുത്തതായി  ശുക്രദൗത്യത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് .ഭാരതത്തിന്റെ ചൊവ്വാ ദൗത്യമായ മംഗൾയാന്റെ രണ്ടാം പര്യവേഷണം 2021 ൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .

ഇതിനെത്തുടർന്ന് ശുക്രഗ്രഹത്തെ പഠിക്കാൻ വേണ്ടിയുള്ള ദൗത്യം സാക്ഷാത്കരിക്കാനാണ് ഐ എസ് ആർ ഒ ശ്രമിക്കുന്നത് .ഇത് സംബന്ധിച്ചുള്ള ചർച്ചകൾ നാസയുമായി ഐ എസ് ആർ ഒ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ബഹിരാകാശ ഗവേഷണ ഫണ്ടിൽ 23 ശതമാനം വർദ്ധനവ് നൽകി പൂർണ പിന്തുണയുമായി കേന്ദ്രസർക്കാരും സഹകരിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട് .

അതേ സമയം ഇന്ത്യയുടെ ശുക്രദൗത്യത്തിൽ ഉറപ്പായിട്ടും പങ്കാളിയാകാൻ നാസ തയ്യാറാണെന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലാബോറട്ടറി ഡയറക്ടർ മൈക്കൽ വാട്കിൻസ് വ്യക്തമാക്കി.ഫെബ്രുവരി 15 ന് ഒറ്റ ദൗത്യത്തിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഐ എസ് ആർ ഒ . ഒരു ദൗത്യത്തിൽ നൂറു ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കാൻ ഇന്നുവരെ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല . ഇത് വിജയിച്ചാൽ ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ മഹത്തായ നേട്ടമായി കണക്കാക്കപ്പെടുമെന്ന് മാത്രമല്ല ലോകറിക്കാർഡായി മാറുകയും ചെയ്യും.മൂന്ന് ഇന്ത്യൻ ഉപഗ്രഹങ്ങളും 101 ചെറിയ വിദേശ ഉപഗ്രഹങ്ങളുമാണ് ഫെബ്രുവരി 15 ന് വിക്ഷേപിക്കുന്നത്.101 വിദേശ ഉപഗ്രഹങ്ങളിൽ 96 എണ്ണവും അമേരിക്കയുടേതാണ് . ബാക്കിയുള്ള അഞ്ചെണ്ണം ഇസ്രയേൽ , കസാക്കിസ്ഥാൻ , ഹോളണ്ട് , സ്വിറ്റ്സർലാൻഡ്, യു എ ഇ എന്നീ രാജ്യങ്ങളുടേതാണ്.

Read more

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ