നവംബർ മുതൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പകൽ സർവീസിന് തടസ്സം

നവംബർ മുതൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പകൽ സർവീസിന് തടസ്സം
Cochin_international_airport_terminal

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നവംബർ മുതൽ അഞ്ചു മാസത്തേക്ക് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ സർവീസ് താത്കാലികമായി നി‌ർത്തി വെച്ചിരിക്കുന്നു. നവീകരണത്തിനു വേണ്ടി റൺവേ അടച്ചിടുന്നതിനാലാണ് സർവ്വീസ് നിർത്തിവെച്ചത്.

നിലവിൽ 31 ആഭ്യന്തര സർവീസുകളും 7 രാജ്യാന്തര സർവീസുകളുമാണ് ഈ സമയത്ത് കൊച്ചിയിൽനിന്നു പുറപ്പെടുന്നത്. ഏതാണ്ട് ഇത്രയും സർവീസുകൾ ഇവിടേക്കു വരുന്നുമുണ്ട്. വൈകിട്ട് ആറിനു ശേഷം രാവിലെ 10 വരെ റൺവേ സാധാരണ പോലെ പ്രവർത്തിക്കും. വിമാനക്കമ്പനികളോട് ഈ സമയത്തിനനുസരിച്ച് സർവീസ് ക്രമീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നവംബർ 6 മുതൽ മാർച്ച് 28 വരെ റൺവേ അടച്ചിടാനാണ്  ഇപ്പഴത്തെ തീരുമാനം. മൂന്നു പാളികളായി റൺവേ പുനർനിർമിക്കുന്ന (റീകാർപ്പെറ്റിങ്) ജോലികളാണു നടക്കുന്നത്. പകൽ  നിർമ്മാണപ്രവർത്തനം നടത്തി വൈകുന്നേരം  വ്യോമഗതാഗതം പുനസജ്ജമാക്കാനാണ് അധികൃതരുടെ തീരുമാനം.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം