മോദി യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കും, പക്ഷേ ചോദ്യപേപ്പർ ചോർച്ച തടയാനുള്ള കഴിവില്ല: രാഹുൽ ഗാന്ധി

Share

ന്യൂഡൽ‌ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈൻ - റഷ്യ യുദ്ധം അവസാനിപ്പിക്കും. പക്ഷേ ചോദ്യപേപ്പർ ചോർച്ച തടയാനുള്ള കഴിവില്ലയെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പരിഹസിച്ചു. തെരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രി മാനസികമായി തകർന്നിരിക്കുകയാണെന്നും ഈ സർക്കാരിനെ മുന്നോട്ടു കൊണ്ടു പോകാൻ ബുദ്ധിമുട്ടുകയാണ്. പാർലമെന്‍റിൽ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനാണ് മോദി ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തീരുമാനിക്കുന്ന നീറ്റ് പരീക്ഷയൊന്നും അദ്ദേഹത്തെ അലട്ടുന്നില്ലെന്നും രാഹുൽ ആരോപിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബിജെപിയും ആർഎസ്എസും ചേർന്ന് പിടിച്ചെടുത്തിരിക്കുകയാണ്. ഈ അവസ്ഥ മാറാതെ ചോദ്യപേപ്പർ ചോർച്ച പരിഹരിക്കാനാകില്ല.

ജനങ്ങളെ ഭയപ്പെടുത്തിയും നിശബ്ദരാക്കിയും സർക്കാർ മുന്നോട്ടു കൊണ്ടു പോകാമെന്നായിരുന്നു മോദി കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ ജനങ്ങൾക്ക് അദ്ദേഹത്തെ ഭയമില്ലെന്നും മോദി പറഞ്ഞു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ