ദളപതിയുടെ അവസാന ചിത്രം ആഘോഷമാക്കി ആരാധകർ; 'ജനനായകൻ' 325 കോടി ക്ലബ്ബിൽ

Share
ദളപതിയുടെ അവസാന ചിത്രം ആഘോഷമാക്കി ആരാധകർ; 'ജനനായകൻ' 325 കോടി ക്ലബ്ബിൽ

2026ലെ തമിഴ് ചിത്രങ്ങളിൽ ആഗോളതലത്തിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രമായി വിജയ് നായകനായ ‘ജനനായകൻ’. 325 കോടിയിലധികം രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം വിജയകരമായി നാലാം വാരത്തിലേക്ക് കടക്കുകയാണ്. സൂര്യ നായകനായ ‘കറുപ്പ്’ സ്വന്തമാക്കിയിരുന്ന ഈ വർഷത്തെ കളക്ഷൻ റെക്കോർഡാണ് ‘ജനനായകൻ’ മറികടന്നത്.

കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കും ഒടുവിൽ തിയേറ്ററുകളിലെത്തിയ ‘ജനനായകനെ’ ആഘോഷമാക്കി മാറ്റിയത് പ്രേക്ഷകരും വിജയ് ആരാധകരുമാണ്. ദളപതി വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന വൈകാരികതയോടെയാണ് ആരാധകർ ചിത്രത്തെ ഹൃദയത്തോട് ചേർത്തുപിടിച്ചത്. സിനിമയുടെ വിവിധ രംഗങ്ങൾക്കൊപ്പം ‘ചീഫ് മിനിസ്റ്റർ ജോസഫ് വിജയ്’ എന്ന ടൈറ്റിൽ കാർഡിനും തിയേറ്ററുകളിൽ വലിയ കൈയടിയാണ് ലഭിച്ചത്. വിജയ്‌യുടെ സിനിമാ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കിയ അവസാന ട്രിബ്യൂട്ട് വീഡിയോയും പ്രേക്ഷകരെ ഏറെ വൈകാരികമായി സ്വാധീനിച്ചു.

കേരളത്തിലും മികച്ച പ്രകടനമാണ് ‘ജനനായകൻ’ കാഴ്ചവെക്കുന്നത്. കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 17 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ 150 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയ ചിത്രം ഇപ്പോഴും ശക്തമായ പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്ത ‘ജനനായക’ന്റെ സംഗീത സംവിധാനം അനിരുദ്ധാണ്. ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയും സഹനിർമാതാക്കളാണ്. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ആക്ഷൻ കൊറിയോഗ്രഫി അനൽ അരശ്, കലാസംവിധാനം വി. സെൽവകുമാർ, എഡിറ്റിങ് പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി ശേഖർ, സുധൻ, ഗാനരചന അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈൻ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ്, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ എന്നിവരാണ് അണിയറയിൽ. പി.ആർ.ഒ. & മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

Read more

ജോൺ ബ്രിട്ടാസിനെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ CRPF; വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി

ജോൺ ബ്രിട്ടാസിനെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ CRPF; വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി

ഡൽഹി: ജോൺ ബ്രിട്ടാസ് എംപിയെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ സിആർപിഎഫ്. വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സം

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം. നാളെ ഉച്ചതിരിഞ്ഞ് സുപ്രീ

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്