ഭൂകമ്പം വന്നാലും ഉറങ്ങുമോ? ജപ്പാനിൽ ഉറക്കത്തിന് 13.76 ലക്ഷം രൂപ സമ്മാനം

Share
ഭൂകമ്പം വന്നാലും ഉറങ്ങുമോ? ജപ്പാനിൽ ഉറക്കത്തിന് 13.76 ലക്ഷം രൂപ സമ്മാനം

ടോക്കിയോ: നല്ല ഉറക്കമാണ് നിങ്ങളുടെ പ്രത്യേക കഴിവെങ്കിൽ, ജപ്പാനിൽ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനം. സുഖമായി ഉറങ്ങുന്നവരെ കണ്ടെത്തുന്നതിനായി ജപ്പാനിൽ സംഘടിപ്പിക്കുന്ന വ്യത്യസ്തമായ ഉറക്കമത്സരത്തിലെ വിജയിക്ക് ലഭിക്കുക 22.2 ലക്ഷം യെൻ, അതായത് ഏകദേശം 13.76 ലക്ഷം രൂപ.

‘മാറ്റ്രസ് ബൈ കോല’ എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രമുഖ മെത്ത നിർമാതാക്കളായ കോല ജപ്പാനാണ് സംഘാടകർ. ഒക്ടോബർ അഞ്ചിന് ടോക്കിയോയിൽ നടക്കുന്ന മത്സരം മൂന്ന് ദിവസങ്ങളിലായാണ് നടക്കുക. 90 മിനിറ്റ് ദൈർഘ്യമുള്ള മൂന്ന് റൗണ്ടുകളാണ് മത്സരത്തിനുണ്ടാകുക. ഓരോ റൗണ്ടിലും 20 പേർക്ക് പങ്കെടുക്കാം.

കിടന്നുറങ്ങിയ സമയത്തിന്റെ ദൈർഘ്യം മാത്രമാകില്ല വിജയിയെ നിശ്ചയിക്കുന്ന മാനദണ്ഡം. ഉറക്കത്തിന്റെ ആഴം, ഉറക്കത്തിലേക്ക് പ്രവേശിക്കാൻ എടുക്കുന്ന സമയം, ഉറക്കത്തിന്റെ ഗുണനിലവാരം, ഉറക്കത്തിനിടയിലെ സ്ഥിരത എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിശോധിച്ചാകും ഓരോ മത്സരാർഥിയുടെയും ‘സ്ലീപ്പ് സ്കോർ’ തയ്യാറാക്കുക. ഇതിനായി പ്രത്യേക സ്ലീപ്പ് മോണിറ്ററിങ് ഉപകരണങ്ങളും ഉപയോഗിക്കും. ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും മത്സരം.

എന്നാൽ മത്സരാർഥികൾക്ക് ഇഷ്ടംപോലെ ഉറങ്ങാനുള്ള അവസരമല്ല ഇവിടെ ലഭിക്കുക. ഉറക്കത്തെ തടസ്സപ്പെടുത്തുന്ന അപ്രതീക്ഷിത ശബ്ദങ്ങളും മറ്റ് അസ്വസ്ഥതകളും സംഘാടകർ ഒരുക്കും. ഇവയ്ക്കിടയിലും മികച്ച ഉറക്കം നിലനിർത്തുന്നവർക്കാണ് കൂടുതൽ പോയിന്റ് ലഭിക്കുക.

മത്സരത്തിന് മുന്നോടിയായി അമിതമായി ഉറങ്ങാതിരിക്കുകയോ ഉറക്കം ഒഴിവാക്കി എത്തുകയോ ചെയ്യുന്നതും അനുവദിക്കില്ല. അമിത ക്ഷീണത്തോടെ പങ്കെടുക്കുന്നതിന് നിയന്ത്രണമുണ്ട്. ഉറക്കഗുളികകളും മറ്റ് മരുന്നുകളും ഉപയോഗിക്കാനും അനുമതിയില്ല. ഉറങ്ങുന്നതിന് മുമ്പ് ചെറിയ വ്യായാമം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. മത്സരാർഥികളുടെ തയ്യാറെടുപ്പുകളും ഉറക്കവും നിരീക്ഷണവിധേയമായിരിക്കും.

വിജയിക്ക് ലഭിക്കുന്ന 22.2 ലക്ഷം യെൻ സമ്മാനത്തുക ‘ZZZ’ എന്ന ഉറക്കസൂചനയുമായി ബന്ധപ്പെടുത്തിയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രധാന സമ്മാനത്തിന് പുറമേ, മികച്ച ആഴത്തിലുള്ള ഉറക്കം കാഴ്ചവയ്ക്കുന്നവർക്കും വ്യത്യസ്തമായ ഉറക്കശൈലിയിൽ ശ്രദ്ധേയരാകുന്നവർക്കും പ്രത്യേക പുരസ്കാരങ്ങളും നൽകും.

മികച്ച ഉറക്കത്തെ ഒരു മത്സരമായി അവതരിപ്പിക്കുന്നതിനൊപ്പം ആരോഗ്യകരമായ ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും പരിപാടിക്കുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Read more

പ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രി

പ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: നാളെ നടക്കുന്ന പ്രിയദർശിനി പദ്ധതിയിൽ സാരി വിതരണം പരിപാടിയിൽ ഇല്ലെന്ന് ഗതാഗതമന്ത്രി സി.പി ജോൺ. ആഘോഷപരിപാടി മാത്രം നടത്താനാ

സ്വകാര്യ മേഖല വരണം, ലേബർ കോഡ് നടപ്പിലാക്കും; തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി

സ്വകാര്യ മേഖല വരണം, ലേബർ കോഡ് നടപ്പിലാക്കും; തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:മുഖ്യമന്ത്രിയും ആർ ചന്ദ്രശേഖരനും ഒരുമിച്ച് ഒരു വേദിയിൽ. ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിലാണ് ഇരുവരും ഒരുമിച്ച് വേദി പങ്കിട്