ജപ്പാനിലെ ഈ ദ്വീപിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ല; ദ്വീപിന് യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ അംഗീകാരം

സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്ത ജപ്പാന്‍ ദ്വീപിന് യുനെസ്‌കോയുടെ ലോക പൈതൃകപദവി. 700 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഒക്കിനോഷിമ പ്രദേശത്തിനാണ് അംഗീകാരം.

ജപ്പാനിലെ ഈ ദ്വീപിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ല; ദ്വീപിന് യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ അംഗീകാരം
Japan-reuters

സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്ത ജപ്പാന്‍ ദ്വീപിന് യുനെസ്‌കോയുടെ ലോക പൈതൃകപദവി. 700 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഒക്കിനോഷിമ പ്രദേശത്തിനാണ് അംഗീകാരം. തെക്കുപടിഞ്ഞാന്‍ ദ്വീപായ ക്യുഷുവിനും കൊറിയന്‍ പെനിന്‍സുലയ്ക്കും മധ്യത്തിലാണിത്. 17-ാം നൂറ്റാണ്ടിലെ ആരാധനാലയവും ബീച്ചിനു പ്രൗഢിയേറ്റുന്നു.

സ്ത്രീകള്‍ക്കു പ്രവേശനമില്ലെന്നതു മാത്രമല്ല, ഇവിടേക്കു പ്രവേശിക്കാന്‍ പുരുഷന്‍മാര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയും വേണം. നൂറ്റാണ്ടുകളായി പിന്‍തുടര്‍ന്നുവരുന്ന പാരമ്പര്യത്തിന്റെ ഭാഗമായിട്ടാണ് സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ശക്തമായ ശുദ്ധീ പാലിച്ചാല്‍ മാത്രമേ ഇ ദ്വീപില്‍ പുരുഷന്‍മാര്‍ക്കും പ്രവേശനം ലഭിക്കുകയുള്ളു. പരമ്പരാഗത ഷിന്റോ മതവിശ്വാസം പിന്തുടരുന്നതിനാലാണ് സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനമില്ലാത്തത്. എല്ലാ വര്‍ഷവും മെയ് 27ന് 200 പുരുഷന്മാര്‍ക്ക് ഇവിടം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാറുണ്ട്. 1904-05 കാലത്ത് റഷ്യ-ജപ്പാന്‍ നാവികയുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ ആദരിക്കാനുള്ള പരിപാടിയിലാണ് ഇവര്‍ പങ്കെടുക്കുക. ആ യാത്രയുടെ പ്രധാന നിബന്ധനയാണ് നഗ്‌നരായിരിക്കണമെന്നത്. ശുദ്ധി വരുത്താന്‍ കടലില്‍ കുളിക്കുകയും വേണം.

ഷിന്റോ മതത്തിന്റെ ആചാര പ്രകാരം ആര്‍ത്തവകാലം അശ്രുദ്ധിയാണ്. അതു കൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷോധിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദേവലയത്തിന്റെ ചുമതലയുള്ള ഒരാള്‍ മാത്രമാണ് പവിത്ര ദ്വീപിലെ അന്തോവാസി.

Read more

ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോൾ ഫൈനലിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്

'ലോകകപ്പ് ഫൈനൽ ഞായറാഴ്ച രാത്രി 12.30ന്; തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി നൽകണം'

'ലോകകപ്പ് ഫൈനൽ ഞായറാഴ്ച രാത്രി 12.30ന്; തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി നൽകണം'

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെ