വിവാദങ്ങൾക്കൊടുവിൽ ജെൻസൻ ഹുവാങ് വീണ്ടും എൻവിഡിയയുടെ തലപ്പത്ത്; സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി
എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കസേരയിലേക്ക് ജെൻസൻ ഹുവാങ്ങ് തിരിച്ചെത്തി. ജെൻസൻ ഹുവാങ്ങിനെ സിഇഒയായി പുനർനിയമിക്കാൻ എൻവിഡിയ ഡയറക്ടർ ബോർഡ് ഐകകണ്ഠ്യേന തീരുമാനം എടുക്കുകയായിരുന്നു. ഈ മാസം 13-നാണ് ജെൻസൻ ഹുവാങ് എൻവിഡിയയുടെ സിഇഒ സ്ഥാനം രാജിവച്ചത്.
ചൈനീസ് ചാരബന്ധം സംശയിക്കുന്ന യുവതിയുമായുള്ള ബന്ധം ഉൾപ്പെടെ രണ്ട് വിവാഹേതര ബന്ധങ്ങളെച്ചൊല്ലിയാണ് ജെൻസൻ ഹുവാങിനെതിരെ പടയൊരുക്കം നടന്നത്.ഇതുമായി ബന്ധപ്പെട്ട വാർത്തകൾ വന്ന് തുടങ്ങിയ ഘട്ടത്തിൽ തന്നെ കമ്പനിയുടെ ഓഹരികൾ വിപണിയിൽ ഇടിഞ്ഞിരുന്നു. എഐ വളർച്ചയുടെ കാലത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കിയ കമ്പനികളിലൊന്നാണ് എൻവിഡിയ.
ഹുവാങ്ങുമായി നടത്തിയ തുടർച്ചയായ ചർച്ചകൾക്ക് ശേഷം, അദ്ദേഹം ഡയറക്ടർമാരോട് കാര്യങ്ങൾ തുറന്നു സംസാരിച്ചിരുന്നുവെന്നും കമ്പനിയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി അദ്ദേഹമാണെന്നും വിലയിരുത്തിക്കൊണ്ട്, അദ്ദേഹത്തിന്റെ തിരിച്ചുവരവിന് കമ്പനി ബോർഡ് ഏകകണ്ഠമായി അംഗീകാരം നൽകുകയായിരുന്നു. തീരുമാനമെടുക്കുന്നതിന് മുൻപ് യുഎസ് ഗവൺമെന്റിലെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് അഭിപ്രായങ്ങൾ തേടിയിരുന്നതായും കമ്പനി ബോർഡ് വ്യക്തമാക്കി.
ഹുവാങ് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ചീഫ് എക്സിക്യൂട്ടീവായി ചുമതലയേറ്റ കോലെറ്റ് ക്രെസ് നയിച്ചിരുന്ന ഇടക്കാല നേതൃത്വമാണ് കമ്പനിയെ നയിച്ചിരുന്നത്. ക്രെസ് എൻവിഡിയയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ എന്ന തന്റെ പഴയ ചുമതലകളിലേക്ക് മടങ്ങും. മൂന്ന് പതിറ്റാണ്ട് മുൻപ് ജെൻസെനും കൂടി ചേർന്നാണ് എൻവിഡിയ തുടങ്ങിയത്. കമ്പനി വിവാദത്തിലകപ്പെട്ടോടെ ഫോബ്സിന്റെ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ ജെൻസൺ ഹുവാങ് പത്താം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു.