ലാഭകരമല്ലാത്ത സർവീസായതിനാൽ ജെറ്റ് എയർവെയ്സ് ലിമിറ്റഡ് ഏഴ് ഗൾഫ് റൂട്ടുകളിലേക്കുള്ള സർവീസ് ഈ മാസം പിൻവലിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.ദോഹ, മസ്കറ്റ്, അബുദാബി, ദുബായ്, തുടങ്ങി ഗൾഫ് റൂട്ടിലെ 9 ഇടങ്ങളിലേക്ക് 30 വിമാനങ്ങളാണ് നിര്‍ത്തലാക്കുന്നത്.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ലക്നൗ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നും അബുദാബിയിൽ നിന്നും ദോഹയിലേകുള്ള ജറ്റ് എയർവെയ്സ് സർവീസുകളും പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം സിംഗപ്പൂര്‍,കാഠ്മണ്ഢു,ബാങ്കോക്ക്,എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ അധികമാക്കിയിട്ടുണ്ട്.കടുത്ത മത്സരം നിലനില്‍ക്കുന്ന എയര്‍ലൈന്‍ ഇന്‍ഡസ്ട്രിയില്‍ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിച്ച് ബിസിനസ് സ്ഥിരതയിലാക്കാനാണ് ജെറ്റ് എയര്‍വെയ്‌സിന്റെ നീക്കം.
യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിര്‍ത്തലാക്കിയ സര്‍വീസുകള്‍ കൂട്ടുമെന്ന് അധികൃതര്‍ പറഞ്ഞു.ജെറ്റും പാര്‍ട്‌നറായ എത്തിഹാദ് എയര്‍വെയ്യ്‌സും കഴിഞ്ഞ വര്‍ഷം ഗള്‍ഫ് മേഖലയിലെയുെ ഇന്ത്യയിലെയും ഏറ്‌റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തിയതാണ്.